മാജി മൂന്നാമതും വിവാഹിതനായി; പക്ഷെ അച്ഛന്‍ അവഗണിക്കുന്നതില്‍ പെണ്‍കുട്ടികള്‍ക്ക് ദുഃഖം

0
61

ഭുവനേശ്വര്‍: മാജി മൂന്നാമതും വിവാഹിതനായി. മാജിയെ അറിയില്ലേ? ഭാര്യയുടെ മൃതദേഹവുമായി കിലോമീറ്റര്‍ താണ്ടി നടന്നു പോയ മാജി. ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാതെ മാജി സ്വന്തം ഭാര്യയുടെ മൃതദേഹവുമായി നടന്നു.

പക്ഷേ ഇന്നു മാജി ലക്ഷാധിപതിയാണ്. അരക്കോടിയോളം രൂപ മാജിക്ക് ലഭിച്ചിരുന്നു, സഹായധനമായി.  ആ മാജി വീണ്ടും വിവാഹിതനായി. മാജിയുടെ മൂന്നാം വിവാഹമാണിത്.

ആദ്യ ഭാര്യ മരിച്ചതിനെ തുടര്‍ന്നാണ് മാജി ക്ഷയരോഗിയായിരുന്ന അമാംഗയെ മാജി വിവാഹം കഴിച്ചത്. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന്‍ ഭവാനിപട്‌നയിലെ ജില്ലാ ആശുപത്രിയില്‍ അമാംഗി മരിച്ചു.

തുടര്‍ന്നാണ്‌ രാജ്യത്തെ ഞെട്ടിച്ച് അമാംഗിയുടെ മൃതദേഹവും ചുമന്നു , കരയുന്ന മകളെയും കൂട്ടി മാജി നടക്കാന്‍ തുടങ്ങിയത്. ആ യാത്ര മാജിയുടെ ജീവിതം തന്നെ മാറ്റി മറിച്ചു. രാജ്യം കാണാത്ത കാഴ്ചയും, ഇന്ത്യന്‍ ദുരിതവും തിരിച്ചറിയുകയും ചെയ്തു.

പിന്നീട് മാജിക്ക് സഹായത്തിന്റെ പെരുമഴയായിരുന്നു. വാര്‍ത്ത കണ്ടു ഞെട്ടിയ ബഹറിന്‍ പ്രധാനമന്ത്രിയായ ഖലീഫ ബിന്‍ഡ സല്‍മാന്‍ അല്‍ ഖലീഫ ഒമ്പതുലക്ഷം രൂപയും മാജിക്ക് നല്‍കി. മാജിയുടെ മൂന്ന്‍ പെണ്‍കുട്ടികളും പക്ഷെ മാജിയുടെ പുതിയ വിവാഹത്തിനു എതിരാണ്. അച്ഛന്‍ കാണുവാന്‍ വരുന്നില്ല. പുതിയ ഭാര്യ ഞങ്ങളോട് സംസാരിക്കാന്‍ വരെ തയ്യാറാകുന്നില്ല. അമ്മയുടെ മൃതദേഹത്തിന്നോപ്പം അച്ഛന്റെ കൂടെ നടന്ന മാജിയുടെ മൂത്ത മകള്‍ ചാന്ദ് നി പറയുന്നു. ഭുവനേശ്വറിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സസിലാണ് ഈ മൂന്ന് പെണ്‍മക്കളും പഠിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here