വള്ളം ഇടിച്ചു തകര്‍ത്ത കപ്പല്‍ കസ്റ്റഡിയിലെടുക്കുമെന്ന് ജെ. മേഴ്‌സിക്കുട്ടിയമ്മ

0
74

കൊല്ലം; വള്ളം ഇടിച്ചു തകര്‍ത്ത കപ്പല്‍ കസ്റ്റഡിയിലെടുക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ .ഇതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. വള്ളത്തിലുണ്ടായിരുന്നവരെ സമീപമുള്ള മറ്റ് വള്ളങ്ങളിലുള്ളവര്‍ രക്ഷപ്പെടുത്തി.

കൊല്ലം തീരത്തുനിന്നും 39 നോട്ടിക്കല്‍ മൈല്‍ അകലെ രാജ്യാന്തര കപ്പല്‍ ചാലിലായിരുന്നു അപകടം. ചൂണ്ടക്കാരുടെ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. ആറു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. കതാലിയ എന്ന് പേരുള്ള ഹോംങ്കോംഗ് കപ്പലാണ് വള്ളത്തില്‍ ഇടിച്ചത്.

വള്ളത്തില്‍ ഇടിച്ചശേഷം കപ്പല്‍ നിര്‍ത്താതെ പോയി. . മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അപകട വിവരം അറിയിച്ചപ്പോള്‍ തന്നെ നേവിയുടെ സഹായം തേടിയിരുന്നതായി മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here