വിരമിച്ച ഉദ്യോഗസ്ഥയ്ക്കും സ്ഥലം മാറ്റം കൊടുത്ത് ആരോഗ്യ വകുപ്പ്

0
62

ആരോഗ്യ വകുപ്പിലെ കൂട്ട സ്ഥലം മാറ്റത്തില്‍ വന്‍പിഴവ്. മൂന്ന് വര്‍ഷം മുമ്പ് വിരമിച്ച ഉദ്യോഗസ്ഥയെ വീണ്ടും സ്ഥലം മാറ്റിയാണ് പുതിയ ഉത്തരവ് ആരോഗ്യവകുപ്പ് ഇറക്കിയത്. കൊല്ലത്ത് നിന്ന് വിരമിച്ച ഗ്രേഡ് വണ്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലില്ലിയാണ് ഇത്തരത്തില്‍ സ്ഥലംമാറ്റപ്പെട്ടത്. ഇവരെ കൊല്ലത്ത് നിന്നും എറണാകുളത്തേക്കാണ് മാറ്റിയത്.

ഓണത്തിരക്കിനിടെ തിരക്കിട്ട് നടത്തിയ സ്ഥലംമാറ്റ പട്ടികയില്‍ വന്ന പിശകാണ് വിരമിച്ച ഉദ്യോഗസ്ഥയും ഉള്‍പ്പെടാന്‍ കാരണമായതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു 531 പേരെ ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പില്‍ സര്‍ക്കാര്‍ കൂട്ട സ്ഥലം മാറ്റം നടത്തിയത്. ഓണം അലവന്‍സ് പോലും ലഭിക്കാത്ത രീതിയില്‍ നടത്തിയ സ്ഥലം മാറ്റത്തിനിടെ വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു.

ഇതില്‍ പലര്‍ക്കും അപ്പീല്‍  നല്‍കാന്‍ പോലും ലഭിച്ചിരുന്നില്ല. സാധാരണ ഗതിയില്‍ ഏപ്രില്‍ അവസാനം കരട് പട്ടിക തയ്യാറാക്കി മെയ് അവസാനമാണ് സ്ഥലം മാറ്റം നടത്താറുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here