വീഡിയോ കോണ്‍ഫറന്‍സിംഗ് രീതി ഒഴിവാക്കി; റോഹ്ത്തക് ജയില്‍ കോടതിയാകും

0
70

ചണ്ഡിഗഡ്: വീഡിയോ കോണ്‍ഫറന്‍സിംഗ് രീതി ഒഴിവാക്കി ഗുര്‍മീത് റാം റഹീമിന്റെ ശിക്ഷാപ്രഖ്യാപനം ജയിലില്‍ വച്ച് തന്നെ നടത്തും. റാം റഹീമിനെ പാര്‍പ്പിച്ചിരിക്കുന്ന റോഹ്ത്തക് ജയിലില്‍ വിധി പ്രഖ്യാപനത്തിന്നായി കോടതി സജ്ജമാക്കും.

അതേസമയം കലാപത്തിനു കാരണക്കാരായവര്‍ക്കെതിരെ കര്‍ശന ശിക്ഷാ രീതികളുമായി ഹരിയാനാ സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുകയാണ്. ഗുര്‍മീത് റാം റഹീമിന്‍റെ പെട്ടിചുമന്ന ഹരിയാന ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറല്‍ ഗുര്‍ദാസ് സിങ് സല്‍വാരയെ സര്‍ക്കാര്‍ പുറത്താക്കി.

കലാപം നടന്ന പഞ്ച് കുല ഡിസിപിയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. റാം റഹീം സിങ്ങിനെ ജയിലിലേക്കു മാറ്റുന്ന സമയത്ത് ഡെപ്യൂട്ടി അഡ്വക്കറ്റ് ജനറല്‍ ഗുര്‍ദാസ് സിങ് റാം റഹീം സിങ്ങിന്റെ പെട്ടിചുമന്നതിനാണ് ഡെപ്യൂട്ടി എജിയെ സര്‍ക്കാര്‍ പുറത്താക്കിയത്.

സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കോടതി കുറ്റക്കാരമെന്ന് കണ്ടെത്തിയ പ്രതിയുടെ ബാഗ് ചുമന്ന ദൃശ്യങ്ങള്‍ വിവാദമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here