വൃദ്ധ ദമ്പതികളുടെ വീട് ജപ്തി ചെയ്ത നടപടി; അടിയന്തിരമായി ഇടപെടാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം

0
78

കിടപ്പാടം ജപ്തി ചെയ്യുന്ന നടപടികളുടെ ഭാഗമായി വൃദ്ധ ദമ്പതികളെ ഇറക്കി വിട്ട സംഭവത്തില്‍ അടിയന്തരമായി പരിഹാരം കാണാന്‍ കലക്ടര്‍ക്ക് മന്ത്രി ചന്ദ്രശേഖരന്റെ നിര്‍ദേശം. അതേ വീട്ടില്‍ താമസിക്കാന്‍ സൗകര്യമില്ലെങ്കില്‍ മറ്റ് വഴികള്‍ കണ്ടെത്തണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ബാങ്ക് വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട കോടതി നടപടികളുടെ ഭാഗമായാണ് വ്യാഴാഴ്ച ക്ഷയരോഗികളായ വൃദ്ധ ദമ്പതികളെ വീട്ടില്‍നിന്നു പുറത്താക്കിയത്. പിന്നീട് മുഖ്യമന്ത്രിയുടെ ഇടപെടല്‍ കൊണ്ട് ഇരുവരേയും വീട്ടിലേക്ക് തിരിച്ചു കൊണ്ടുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here