ഷര്‍ട്ടിടാത്ത യുവരാജ് സിംഗ്; അകമ്പടിയായി ട്രോളുകളും, കമന്റുകളും

0
82

ഷര്‍ട്ടിടാത്ത യുവരാജ് സിംഗ് ചിത്രത്തിനു അകമ്പടിയായി ട്രോളുകളും, കമന്റുകളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പുതിയ ചിത്രമാണ് ചര്‍ച്ചാ വിഷയമാകുന്നത്. ഷര്‍ട്ടിടാത്ത ചിത്രമാണ് ‘മൂഡ്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഹര്‍ഭജന്‍ സിംഗും രോഹിത് ശര്‍മ്മയും അടക്കമുള്ളവര്‍ കമന്റുകളുമായി രംഗത്തുണ്ട്. ‘സല്ലു ഭായ്’ എന്നാണ് ഹര്‍ഭജന്‍ കമന്റിട്ടത്. . മൂഡ് എന്നു പറഞ്ഞിരിക്കുന്നു. എന്തിനുള്ള മൂഡാണെന്ന് വ്യക്തമാക്കണമെന്നാണ് രോഹിതിന്റെ കമന്റ്.

ലങ്കയ്‌ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ യുവി ഇല്ല. എന്നാല്‍ ദേശീയ ടീമില്‍ യുവിക്ക് വാതില്‍ തുറന്നിട്ടിക്കുന്നുവെന്നു മുഖ്യ സെലക്ടര്‍ എം.എസ്.കെ.പ്രസാദ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here