ഇന്ത്യന്‍ ജവാന്മാര്‍ക്കു നല്കുന്നത് ഗുണനിലവാരം കുറഞ്ഞ ഭക്ഷണം: വീഡിയോ പാക്കിസ്താന്‍ പ്രചരിപ്പിക്കുന്നു

0
108

അതിര്‍ത്തി രക്ഷാസേനയ്ക്ക് ഗുണനിലവാരം കുറഞ്ഞ ഭക്ഷണമാണ് ഇന്ത്യ നല്‍കുന്നത് എന്ന തരത്തിലുള്ള പ്രചാരണം പാക് ചാരസംഘടനായായ ഐഎസ്ഐ തുടങ്ങിയതായും ജവാന്‍മാരെ മാനസികമായി തളര്‍ത്താനാണ് പാകിസ്താന്റെ ശ്രമമെന്നും ബിഎസ്എഫ് തലവന്‍ കെ.കെ ശര്‍മ. ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിന്റെ വീഡിയോ ജവാന്‍മാരെ തളര്‍ത്താനായി ഐഎസ്ഐ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ജവാന്‍മാര്‍ക്ക് നല്‍കുന്ന ഭക്ഷണം ഗുണനിലവാരമുള്ളതാണെന്നും തന്റെ സര്‍വീസ് കാലത്തിലിന്നേവരെ ഭക്ഷണത്തിന്റെ പേരില്‍ പരാതികളൊന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം ഉണ്ടാക്കുന്നിടത്ത് എപ്പോള്‍വേണമെങ്കിലും ഉന്നതോദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പില്ലാതെ പരിശോധന നടത്താന്‍ സാധിക്കുമെന്നും അതിനാല്‍ ജവാന്‍മാര്‍ക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് നല്‍കുന്നതെന്നുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘തേജ് ബഹാദൂര്‍ യാദവിന്റെ വീഡിയോയെ തുടര്‍ന്ന് അന്വേഷണം നടത്തുകയും ആരോപണങ്ങളില്‍ കഴമ്പില്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു ഈ വീഡിയോ നമ്മുടെ അയല്‍ക്കാരന്‍ എടുത്ത് വൈറലാക്കുകയായിരുന്നു’, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് തേജ് ബഹാദൂര്‍ ഭക്ഷണം ഗുണനിലവാരമില്ലെന്ന് ആരോപിക്കുന്ന വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്. ഇത് പിന്നീട് വ്യാപകമായി പ്രചരിക്കുകയും പിന്നാലെ തേജ് ബഹാദുറിനെ സേനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here