ഇന്ത്യന്‍ ഭൂപടത്തിന്റെയും ദേശീയ പതാകയുടെയും ചിത്രങ്ങളുള്ള കേക്ക് മുറിച്ച് കിരണ്‍ റിജിജു; വിവാദം

0
67


ഇറ്റാനഗര്‍: ഇന്ത്യന്‍ ഭൂപടത്തിന്റെയും ദേശീയ പതാകയുടെയും ചിത്രങ്ങളുള്ള കേക്ക് മുറിച്ച കേന്ദ്ര മന്ത്രി . കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വിവാദത്തില്‍. രൂക്ഷ വിമര്‍ശനവുമായി അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ് രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. .

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനും ഉപമുഖ്യമന്ത്രി ചൗനാ മെയ്‌നുമെതിരെയാണ് കോണ്‍ഗ്രസ് പ്രതിഷേധം. ഭാരതീയ ജനതാ യുവ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന തിരംഗാ യാത്രയുടെ ഫഌഗ് ഓഫ് ചടങ്ങിനിടെയായിരുന്നു ഭൂപടത്തിന്റെയും ദേശീയ പതാകയുടെയും ചിത്രങ്ങള്‍ വരച്ചു ചേര്‍ത്ത കേക്ക് മുറിച്ചത്.

പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഹോണര്‍ ആക്ട് 1971 പ്രകാരം റിജിജുവിന്റെയും പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തനം ഭരണാഘടനാ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.  കോണ്‍ഗ്രസ്സിന്റെ ആരോപണത്തിനു നേരെ തത്ക്കാലം ബിജെപി പ്രതികരണത്തിനു തയ്യാറായിട്ടില്ല .

LEAVE A REPLY

Please enter your comment!
Please enter your name here