ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി; പരീക്ഷണം പരാജയമെന്ന് യുഎസ്

0
68

സോള്‍: ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി.  മൂന്ന് ഹ്രസ്വദൂര മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. . പക്ഷെ പരീക്ഷണം വിജയമാല്ലെന്നു യുഎസ് പറയുന്നു. ഒന്നും മൂന്നും മിസൈലുകള്‍   കടലില്‍ വീണ് തകര്‍ന്നു. രണ്ടാമത് വിക്ഷേപിച്ച മിസൈല്‍ തകര്‍ന്നുവിണുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ ഉത്തരകൊറിയ  മിസൈല്‍ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി അമേരിക്കയാണ്  വാര്‍ത്ത പുറത്ത് വിട്ടത്.    ഉത്തരകൊറിയയുടെ കിഴക്കന്‍ പ്രവിശ്യയായ കാങ്‌വോണ്‍ പ്രവിശ്യയില്‍ നിന്നാണ് മിസൈല്‍ വിക്ഷേപണം.

പ്രാദേശിക സമയം പുലര്‍ച്ചെ 6.49നായിരുന്നു വിക്ഷേപണമെന്നാണ് വിവരം. ദക്ഷിണകൊറിയയും അമേരിക്കയും തമ്മിലുള്ള സൈനികാഭ്യാസം ദക്ഷിണകൊറിയയില്‍ നടക്കുമ്പോഴാണ് ഉത്തരകൊറിയയുടെ പ്രകോപനം.  അതേസമയം, വിക്ഷേപിച്ച മിസൈലുകള്‍ പരാജയമാണെന്നാണ് അമേരിക്കന്‍ പസഫിക് കമാന്‍ഡ് നല്‍കുന്ന വിവരം

LEAVE A REPLY

Please enter your comment!
Please enter your name here