ഗുർമീതിന്റെ അനുയായികൾക്കെതിരെ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി; നിയമം കയ്യിലെടുക്കാനുള്ള നീക്കം അനുവദിക്കില്ല

0
66

ന്യൂഡൽഹി: കലാപം സൃഷ്ടിച്ച ഗുർമീതിന്റെ അനുയായികൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. . പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാത്തി’ലൂടെയാണ് മോദിയുടെ വിമർശനം .

വിശ്വാസം, മതം, രാഷ്ട്രീയം തുടങ്ങിയവയുടെ പേരിലുള്ള ഒരു തരത്തിലുള്ള സംഘർഷവും വച്ചുപൊറുപ്പിക്കില്ല. ഏതെങ്കിലും വ്യക്തിയിലോ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലോ പാരമ്പര്യത്തിലോ സമൂഹത്തിലോ അധിഷ്ഠിതമായ വിശ്വാസമാകട്ടെ, അതിന്റെ പേരിൽ നിയമം കയ്യിലെടുക്കാനുള്ള ഒരു തരത്തിലുള്ള നീക്കവും അനുവദിക്കില്ല.

കലാപം സൃഷ്ടിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും മോദി മുന്നറിയിപ്പു നൽകി.ബലാത്സംഗക്കെസിലെ കോടതിവിധിക്കു പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ഇതുവരെ 36 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി രംഗത്ത് വരുന്നത്.

വോട്ടു ബാങ്ക് പ്രീണനത്തിനായുള്ള രാഷ്‌ട്രീയ കീഴടങ്ങലാണു ഹരിയാന സർക്കാർ നടത്തിയതെന്നു പറഞ്ഞു കലാപങ്ങള്‍ക്ക് എതിരെ നിലപാട് എടുക്കാത്ത ഹരിയാനാ സര്‍ക്കാരിനെ പഞ്ചാബ്–ഹരിയാന ഹൈക്കോടതി നിശിതമായി കുറ്റപ്പെടുത്തിയിരുന്നു. ഗുർമീത് റാം റഹിമിനെ സഹായിക്കുന്ന നിലപാടാണു ബിജെപി കൈക്കൊള്ളുന്നതെന്ന വിമർശനം വ്യാപകമാണ്.

മാനഭംഗത്തിനു കോടതി ശിക്ഷിക്കുകയും അനുയായികൾ അക്രമം അഴിച്ചുവിടുകയും ചെയ്തിട്ടും റാം റഹിം സിങ്ങിനെ കുറ്റപ്പെടുത്താൻ ബിജെപി തയാറായിട്ടില്ല. പക്ഷെ സാക്ഷി മഹാരാജ് പോലുള്ള ബിജെപി എംപിമാര്‍ ഗുര്‍മീതിന് അനുകൂലമായി പരസ്യ നിലപാട് എടുക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here