ഗൊരഖ്പൂര്‍ കൂട്ടമരണങ്ങളുടെ പിന്നാലെ ജാര്‍ഖണ്ഡിലും നവജാത ശിശുക്കളുടെ കൂട്ടമരണം

0
58

റാഞ്ചി: രാജ്യത്തെ ഞെട്ടിച്ച ഗൊരഖ്പൂര്‍ കൂട്ടമരണങ്ങളുടെ പിന്നാലെ ജാര്‍ഖണ്ഡിലും നവജാത ശിശുക്കളുടെ കൂട്ടമരണം. ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍ മഹാത്മാഗാന്ധി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് നവജാത ശിശുക്കളുടെ കൂട്ടമാരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു മാസത്തിനിടെ ഇവിടെ മരിച്ചത് 52 കുട്ടികളാണ്. പോഷകാഹാരക്കുറവാണ് കുട്ടികളുടെ മരണ കാരണമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഗൊരഖ്പൂര്‍ ആശുപത്രിയില്‍ അറുപതിലധികം കുട്ടികളാണ് ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞ് മരിച്ചത്. ഇതിന്റെ ഞെട്ടല്‍ തുടരുമ്പോള്‍ തന്നെയാണ് മഹാത്മാഗാന്ധി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുട്ടികളും കൂട്ടത്തോടെ മരണമടഞ്ഞത്. ഇത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

നിലവില്‍ 540 ബെഡുകള്‍ ഉള്ള താരതമ്യേനെ മികച്ച ചികിത്സയും വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കുന്ന ആശുപത്രിയിയാണിത്‌.

LEAVE A REPLY

Please enter your comment!
Please enter your name here