ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ യോഗം ഈ മാസം 30 ന് തിരുവനന്തപുരത്ത്

0
72


തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ഡിജിപിമാരുടെ യോഗം ഈ മാസം 30 ന് തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് ചേരും. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക,ആന്ധ്ര, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പോലീസ് മേധാവിമാര്‍ യോഗത്തില്‍ പങ്കെടുക്കും

ഐ എസ് തീവ്രവാദം, ലൗ ജിഹാദ് , മാവോയിസ്റ്റ് പ്രവര്‍ത്തനം, തീരദേശ സുരക്ഷ, കുറ്റാന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ കൈമാറല്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

അടുത്ത മാസം പ്രധാനമന്ത്രി വിളിച്ചിരിക്കുന്ന സംസ്ഥാന പോലീസ് മേധാവികളുടെ യോഗത്തിന് മുന്നോടിയായിയാണ് മേഖലാ യോഗം . യോഗത്തിന്റെ റിപ്പോര്‍ട്ട് ഡല്‍ഹിയില്‍ അവതരിപ്പിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here