ഗ്ലാസ്ഗോ : പി.വി.സിന്ധു സിന്ധു ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നു. ലോക ജൂനിയർ ചാംപ്യൻ ചൈനയുടെ ചെൻ യുഫെയിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ കടന്നത്. ചെൻ യുഫെയിക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. 21–13, 21–10.
ലോക ചാംപ്യൻഷിപ്പിൽ കിരീടം ലക്ഷ്യമിടുന്ന സിന്ധു, ജപ്പാന്റെ ഒകുഹറയെ കലാശപ്പോരിൽ നേരിടും.. എന്നാല്‍ ഇന്ത്യയുടെ സൈന , ജപ്പാന്റെ നസോമി ഒകുഹറയ്ക്കു മുന്നിൽ കീഴടങ്ങി. . 2015ൽ ജക്കാർത്തയിൽ നടന്ന ചാംപ്യൻഷിപ്പിൽ സൈന വെള്ളി നേടിയിരുന്നു.
2013ലും 2014 ലും വെങ്കലം നേടി. കരിയറിലെ രണ്ടാം ഫൈനൽ ലക്ഷ്യമിട്ടിറങ്ങിയ സൈന മൂന്നു സെറ്റു നീണ്ട പോരാട്ടത്തിലാണ് ജപ്പാൻകാരിയായ എതിരാളിയോട് അടിയറവു പറഞ്ഞത്. സ്കോർ: 21–18, 15–21, 7–21.