പുകവലിച്ചതിനെ തുടര്‍ന്ന് ക്യാന്‍സര്‍ ബാധിച്ച യുവാവ് പുകവലി പഠിപ്പിച്ച സുഹൃത്തിനെ വെടിവെച്ചു കൊന്നു; സംഭവം ഡല്‍ഹിയില്‍

0
62

ന്യൂഡല്‍ഹി: പുകവലിച്ചതിനെ തുടര്‍ന്ന് ക്യാന്‍സര്‍ ബാധിച്ച ഇരുപത്തഞ്ച്കാരന്‍ പുകവലിക്കാന്‍ പഠിപ്പിച്ച സുഹൃത്തിനെ വെടിവെച്ചു കൊന്നു. പടിഞ്ഞാറന്‍ ദില്ലിയിലാണ് സംഭവം. മുസ്തകീം അഹമ്മദെന്ന യുവാവാണ് സുഹൃത്തിനെ വെടിവെച്ചു കൊന്നത്. അഹമ്മദിന്റെ ഭാര്യാ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് അഹമ്മദും കൊല്ലപ്പെട്ട സുഹൃത്ത് ഇനായത്തും ജോലി ചെയ്തിരുന്നത്. അഹമ്മദ് തന്നെയാണ് സുഹൃത്തിന് ജോലി വാങ്ങി നല്‍കിയത്.

ജോലിയില്‍ മിടുക്കനായിരുന്നതിനാല്‍ ഇനായത്തിനോട് ഹോട്ടല്‍ ഉടമസ്ഥന് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. ഇത് അഹമ്മദിനെ അസ്വസ്ഥനാക്കി. ഇനായത്തിനെ അനുകരിച്ച് അഹമ്മദ് പുകവലിയും കഞ്ചാവ് ഉപയോഗവും ശീലമാക്കി. പിന്നീട് തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ അഹമ്മദിന് തൊണ്ടില്‍ ക്യാന്‍സര്‍ ആണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

പുകവലിയാണ് ക്യാന്‍സറിന് കാരണമെന്ന് അറിഞ്ഞതോടെ അഹമ്മദ് പുകവലിക്കാന്‍ പഠിപ്പിച്ച സുഹൃത്തിനെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇനായത്തിന് നേരെ നിറയൊഴിച്ച അഹമ്മദ് ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് തിരഞ്ഞു പിടിച്ചു അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here