പുൽവാമയിലെ ഭീകരാക്രമണം: എട്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു; മൂന്നു ഭീകരരെ വധിച്ചു

0
67

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ പൊലീസ് കോംപ്ലക്സിനു നേരെ ഭീനടന്ന ഭീകരാക്രമണത്തില്‍ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സൈന്യം നടത്തിയ തിരിച്ചടിയിൽ മൂന്നു ഭീകരരും കൊല്ലപ്പെട്ടു. പൊലീസും സൈനികരും കുടുംബസമേതം താമസിക്കുന്ന മേഖലയിലേക്ക് ഭീകരർ ഇരച്ചുകയറി തുടർന്ന് വെടിവയ്ക്കുകയായിരുന്നു.

ഭീകരരിൽനിന്നു കണ്ടെടുത്ത സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെയാണ് രണ്ടു സൈനികർ വീരമൃത്യു വരിച്ചത്. ഭീകരാക്രമണം ഉണ്ടായ ഉടൻതന്നെ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പൊലീസ് കോംപ്ലക്സിനുള്ളിൽ താമസിക്കുന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ സുരക്ഷിതമായി പുറത്തെത്തിച്ച ശേഷമായിരുന്നു സൈന്യത്തിന്റെ തിരിച്ചടി.

കോംപ്ലക്സില്‍ കടന്നു കയറിയ ഭീകരരെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് വെടിവച്ചിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here