തിരുവനന്തപുരം: ചതിയില്‍ അശ്ലീല വീഡിയോ പകര്‍ത്തപ്പെടുന്നുണ്ടോ? അതോ നിങ്ങളുടെ മൌനാനുവാദത്തോടെയോ? എങ്കില്‍ കരുതിയിരിക്കണം. ആ വീഡിയോ ലോകം മുഴുവന്‍ കാണാന്‍ സാധ്യതയുണ്ട്. കൂടെ പഠിച്ച പെണ്‍സുഹൃത്തിന്റെ വീഡിയോ., അങ്ങിനെയൊരു അശ്ലീല വീഡിയോ കാണാനിടയായ സംഭവം , വേദനയോടെ സുഷാന്ത് നിലമ്പൂര്‍ വിവരിക്കുന്നു.
വാട്സ്ആപ്പില്‍ ഒരു അശ്ലീല ഗ്രൂപ്പിലാണ് ആ പെണ്‍കുട്ടിയുടെ വീഡിയോ കണ്ടത്. അത് വളരെയധികം വേദനിപ്പിച്ചു. അന്യ സ്ത്രീയുടെ ശരീരം കാണുമ്പോഴുള്ള വികാരമല്ല വേണ്ടപ്പെട്ടവരുടെ വീഡിയോ കാണുമ്പോള്‍ ഉണ്ടാകുന്നത്. വേദനയോടെ മനസിലായി. സുഷാന്ത് പറഞ്ഞു. ഇത്തരത്തിലുള്ള വീഡിയോ കൈയില്‍ കിട്ടുമ്പോള്‍ അതിലുള്ളവര്‍ക്ക് ഒരമ്മയുണ്ട്, സഹോദരീ-സഹോദരന്മാര് ഉണ്ടായിരിക്കുമെന്ന് നാം ചിന്തിക്കുന്നില്ല.
സ്നേഹം പ്രകടിപ്പിച്ച് അടുത്തു കൂടുന്നവരോട് ‘നോ’ എന്ന പറയേണ്ട സാഹചര്യമുണ്ടായാല്‍ അത് പറയാന്‍ മടിക്കരുത്. അല്ലാത്ത പക്ഷം നിങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ ഇത്തരത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളിലോ പോണ് സൈറ്റുകളിലോ വരാന്‍ സാധ്യതയുണ്ടെന്നും സുഷാന്ത് പറയുന്നു. അച്ഛന് ചെറുപ്പത്തിലേ മരിച്ച പെണ്‍കുട്ടിയാണത്. അമ്മയാണ് വളര്‍ത്തിയിരുന്നത്. ഓണക്കാലത്തൊക്കെ അവളുടെ വീട്ടില്‍ പോയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് അവളുടെ നഗ്ന വീഡിയോ കാണാനിടയാക്കിയത്. ആ സംഭവത്തിന് ശേഷം അവള് ജീവനൊടുക്കാന്‍ ശ്രമിച്ചതായി അറിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കണമെന്ന് തോന്നിയില്ല. സുഷാന്ത് പറയുന്നു.
കഴിഞ്ഞ ദിവസം എന്റെ #സഹോദരി തുല്ല്യമായ #കൂട്ടുകാരിയുടെ #നഗ്ന_ശരീരം #വാട്സപ്പിൽ ഒരു #അശ്ളീല ഗ്രൂപ്പിൽ കാണേണ്ട അവസ്ഥ ഉണ്ടായി എനിക്ക്.ഈ അവസ്ഥ മറ്റൊരു സഹോദരിക്ക് ഉണ്ടാവാതിരിക്കട്ടെ.
由 Sushanth Nilambur 发布于 2017年8月24日