ബാറുകളുടെ ദൂരപരിധി മാനദണ്ഡങ്ങളില്‍ മാറ്റം

0
98

ബാറുകളുടെ ദൂരപരിധിക്ക് മാനദണ്ഡങ്ങള്‍ വരുത്തുന്നു. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് അംഗീകാരം ലഭിക്കാനാണ് ഈ മാറ്റം വരുത്തുന്നത്. ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയവയ്ക്ക് അടുത്തുള്ള ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാനാണ് 200 മീറ്ററെന്ന ദൂരപരിധി 50 മീറ്ററാക്കി കുറയ്ക്കുന്നത്. ഇതു സംബന്ധിച്ച കരട് റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്.

പട്ടികജാതി, പട്ടികവര്‍ഗ കോളനികള്‍ സ്‌കൂളുകള്‍ ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് അടുത്തായി ബാര്‍ സ്ഥാപിക്കുമ്പോള്‍ 200 മീറ്റര്‍ അകലം പാലിക്കണമെന്നായിരുന്നു നിലവില്‍. കള്ളുഷാപ്പുകള്‍ക്ക് ഇത് 400 മീറ്ററാണ്. ഗേറ്റില്‍നിന്ന് ഗേറ്റിലേക്കുള്ള അകലമാണ് കണക്കാക്കുന്നത്.

2011 വരെ ഫോര്‍ സ്റ്റാര്‍ മുതല്‍ മുകളിലുള്ള ബാറുകള്‍ക്ക് 50 മീറ്റര്‍ അകലം പാലിച്ചാല്‍ മതിയായിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്നാണ് ഫോര്‍ സ്റ്റാറിനും ഫൈവ് സ്റ്റാറിനും 200 മീറ്റര്‍ അകലമെന്ന മാനദണ്ഡം കൊണ്ടുവന്നത്. ഇതാണ് വീണ്ടും 50 മീറ്ററായി കുറയ്ക്കുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് പ്രവര്‍ത്തിച്ചിരുന്നത് 306 സര്‍ക്കാര്‍ നിയന്ത്രിത മദ്യവില്‍പന കേന്ദ്രങ്ങള്‍, 29 ബാറുകള്‍, 813 ബിയര്‍വൈന്‍ പാര്‍ലറുകള്‍, 4,730 കള്ളുഷാപ്പ് എന്നിങ്ങനെയായിരുന്നു.

ഈ വര്‍ഷം മാര്‍ച്ചില്‍ പ്രവര്‍ത്തിച്ചിരുന്നത് 306 സര്‍ക്കാര്‍ നിയന്ത്രിത മദ്യവില്‍പന കേന്ദ്രങ്ങളും 30 ബാറുകളും 815 ബിയര്‍വൈന്‍പാര്‍ലറുകളും 4,234 കള്ളുഷാപ്പുകളുമാണ്.

സുപ്രീംകോടതി വിധി വന്നശേഷം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ നിയന്ത്രിത മദ്യവില്‍പന കേന്ദ്രങ്ങള്‍ 281 ആണ്. 25 ബാറുകളും 285 ബിയര്‍വൈന്‍ പാര്‍ലറുകളും 3520 കള്ളുഷാപ്പുകളുമാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here