ബെവ്കോ ജീവനക്കാർക്ക് ഓണത്തിനു നല്‍കുന്ന വൻതുക ബോണസിനെതിരെ ധനവകുപ്പ്; മുഖ്യമന്ത്രിക്ക് ധനമന്ത്രിയുടെ കത്ത്

0
56

 

തിരുവനന്തപുരം; ബീവറേജസ് കോര്‍പറേഷന്‍ ജീവനക്കാർക്ക് ഓണത്തിനു നല്‍കുന്ന വൻതുക ബോണസിനെതിരെ ധനവകുപ്പ്. 85,000 രൂപവരെ ബോണസ് നൽകുന്നതു ധനപരമായ നിരുത്തരവാദിത്വമാണ്. ഇതു നിയന്ത്രിക്കണമെന്നും അഭ്യർഥിച്ച് ധനമന്ത്രി തോമസ് ഐസക്, മുഖ്യമന്ത്രി പിണറായി വിജയനു കത്തുനൽകി സർക്കാരിനു കീഴിലുള്ള സ്ഥാപനത്തിൽ ഇത്ര ഉയർന്ന ബോണസ് നൽകുന്നതിലുള്ള വിയോജിപ്പാണ് ധനവകുപ്പ് ഇപ്പോൾ പ്രകടമാക്കിയിരിക്കുന്നത്.

ശമ്പളത്തിന്റെ രണ്ടുമടങ്ങിലേറെ തുകയാണ് ഇത്തവണ ബെവ്കോയിൽ മിക്ക ജീവനക്കാർക്കും ലഭിച്ചത്. 85,000 രൂപവരെ ബോണസ് നൽകിയതു പൊതുസമൂഹത്തിൽ വിമർശിക്കപ്പെടുകയും ചെയ്തു. 19.25 ശതമാനം എക്സ്ഗ്രേഷ്യയും 10.25 ശതമാനം പെർഫോമൻസ് അലവൻസും ചേർത്ത് 29.50 ശതമാനം ബോണസാണ് ഇത്തവണ കിട്ടിയത്. ബെവ്കോയുടെ ബോണസിനു പരിധി വയ്ക്കണമെന്നാണു മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിരിക്കുന്നത്.

ഇത്രയും ഉയർന്നതുക ബോണസ് നൽകുന്നത് ധനപരമായ ഉത്തരവാദിത്വമില്ലായ്മയായേ കാണാൻ കഴിയൂവെന്നാണ് വിമർശനം. തങ്ങളുടെ ബോണസിനെ കുറ്റപ്പെടുത്തുന്നവരോട് കെഎസ്എഫ്ഇയിലെ വൻ ഇൻസന്റീവ് ചൂണ്ടിക്കാണിച്ചാണ് ബെവ്കോ ജീവനക്കാർ പ്രതിരോധിച്ചിരുന്നത്. അതിനാൽ തന്നെൻസന്റീവ് ഒൻപതിൽനിന്ന് ഏഴേമുക്കാൽ ശതമാനമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here