ബോണക്കാട് കുരിശ് തകര്‍ത്ത സംഭവത്തില്‍ നടപടിയില്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് നെയ്യാറ്റിന്‍കര രൂപതയുടെ ഇടയ ലേഖനം

0
66

തിരുവനന്തപുരം: ബോണക്കാട് കുരിശ് തകര്‍ത്ത സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് നെയ്യാറ്റിന്‍കര രൂപതയുടെ ഇടയ ലേഖനം. കുരിശു തകര്‍ത്തിട്ടും സര്‍ക്കാര്‍ നിസംഗത പാലിക്കുകയാണെന്ന് ഇടയലേഖനം. പറയുന്നു.

മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടും നടപടിയില്ല. പൊലീസും വനം വകുപ്പും നടപടി സ്വീകരിച്ചില്ലെന്നും ലേഖനത്തില്‍ പറയുന്നു.

പാപ്പാത്തി ചോലയിലെ കുരിശ് പൊളിച്ചതിന്റെ പശ്ചാത്തലത്തില്‍ ക്രൈസ്തവര്‍ കയ്യേറ്റക്കാരാണ് എന്ന വ്യാജ പരാതികള്‍ ഉന്നയിച്ച് ചിലര്‍ പരസ്യമായി രംഗത്തു വന്നിരുന്നു. ചില മാധ്യമങ്ങളെ സ്വാധീനിച്ച് തെറ്റായ വാര്‍ത്തകള്‍ നല്‍കി.

ഈ പശ്ചാത്തലത്തിലാണ് ബോണക്കാട് കുരിശു മലയിലേക്കും നേരെയും സര്‍ക്കാര്‍ നടപടിയുണ്ടായത്. ഇതിനെതിരെ സമരം ചെയ്യാന്‍ സഭ നിര്‍ബന്ധിതമായിരിക്കുകയാണ്. സഭ വനം വകുപ്പ് മന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ഉദ്യോഗസ്ഥര്‍ യോഗം വിളിക്കുമെന്നും അതുവരെ നീക്കം കുരിശു നീക്കം ചെയ്യില്ല എന്നും മന്ത്രി ഉറപ്പ് നല്‍കിയതിനെ മാനിക്കാതെ വനം വകുപ്പുദ്യോഗസ്ഥര്‍ വീണ്ടും നടപടിയുമായി മുന്നോട്ടു പോകുന്ന സ്ഥിതിയാണ് ഉണ്ടായതെന്നും ലേഖനത്തില്‍ പറയുന്നു. തിരുവനന്തപുരം ബോണക്കാട് വനഭൂമിയില്‍ സ്ഥാപിച്ച രണ്ട് കോണ്‍ക്രീറ്റ് കുരുശുകളും അള്‍ത്താരയുമാണ് ദിവസങ്ങള്‍ക്ക് മുന്‍പ് തകര്‍ത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here