ബ്രിട്ടനിലെ വാഹനാപകടത്തില്‍ എട്ട്  വിപ്രോ ജീവനക്കാര്‍  മരിച്ചു; മരിച്ചവരില്‍ മലയാളിയും

0
79

ലണ്ടൻ : ബ്രിട്ടനിലെ വാഹനാപകടത്തില്‍ വിപ്രോ ജീവനക്കാരായ എട്ടുപേർ മരിച്ചു. ലണ്ടനില്‍ താമസിക്കുന്ന മലയാളിയായ സിറിയക് ജോസഫും (ബെന്നി–52) മരിച്ചവരില്‍ ഉള്‍പ്പെടുന്നു. സിറിയക് ജോസഫിന്റെ വാനാണ് അപകടത്തില്‍പ്പെട്ടത്.

എം1 മോട്ടോർ‌ വേയുടെ സൗത്ത്ബൗണ്ട് കാര്യേജ്‌വേയിൽ ഇന്നലെ രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. വാനില്‍ 13 പേരുണ്ടായിരുന്നു. മരിച്ചവരുടെയും പരുക്കേറ്റവരുടെയും വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇവരിൽ ഒരു കുട്ടിയുമുണ്ട്.

മോട്ടോർ‌വേയിൽ രണ്ടു ട്രക്കുകളുമായി വാൻ കൂട്ടിയിടിക്കുകയായിരുന്നു. ട്രക്കുകളുടെ ഡ്രൈവർമാര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവരിൽ ഒരാൾ അമിതമായി മദ്യപിച്ചിരുന്നതായി സ്കോട്‌ലൻഡ്‌യാഡ് അറിയിച്ചു. കഴിഞ്ഞ 16 വർഷമായി ഇവർ യുകെയിലാണു ബെന്നിയും കുടുംബവും.

ആറുമാസം മുമ്പാണു ബെന്നി നാട്ടിൽ വന്നുപോയത്. അടുത്തയാഴ്ച വീണ്ടും വരാനിരിക്കെയാണ് അപകടം. വെളിയന്നൂർ തടത്തിൽ ആൻസിയാണു ബെന്നിയുടെ ഭാര്യ. മക്കൾ: ബെൻസൻ, ബെനീറ്റ.

LEAVE A REPLY

Please enter your comment!
Please enter your name here