മദ്യത്തിനൊപ്പം സേവിക്കാന്‍ യുവാക്കള്‍ തെരുവ് നായയെ കല്ലെറിഞ്ഞു കൊന്നു; സംഭവം ഡല്‍ഹിയില്‍

0
1666

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിന രാത്രിയില്‍ ഡല്‍ഹിയില്‍ തെരുവുനായയെ കല്ലെറിഞ്ഞു കൊന്നത് ഭക്ഷണമാക്കാന്‍ വേണ്ടിയെന്നു രണ്ടു യുവാക്കള്‍. പൊലീസിനോടാണ് യുവാക്കളുടെ വെളിപ്പെടുത്തല്‍. ഭക്ഷണത്തിന് നായയെ കൊല്ലുന്നത് കുറ്റകരമാണെന്ന് അറിയില്ലെന്നും യുവാക്കള്‍ പറഞ്ഞു. ദില്ലിയിലെ മുനിര്‍ക്കയിലായിരുന്നു സംഭവം നടന്നത്.

യുവാക്കള്‍ നായയെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നുള്ള പോലീസ്‌ അന്വേഷണത്തിലാണ് യുവാക്കള്‍ കുടുങ്ങിയത്. പൊലീസിന് ലഭിച്ചിരുന്നു. ഡേവിഡ് ഹവോകിപ് (23), ലാല്‍മിന്‍സാങ് ഖോങ്‌സായ്(20) എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്. തെരുവുനായയെ നാലുപേരടങ്ങുന്ന സംഘം കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു.

സ്വാതന്ത്ര്യദിനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കുന്നതിന് ഭക്ഷണത്തിനായാണ് ഈ നായ വേട്ട. മദ്യം വാങ്ങിവെച്ച ശേഷം നായയെ പിടികൂടുന്നതിന് തെരുവിലേക്കിറങ്ങുകയായിരുന്നു. ഹാവോകിപ് താമസിച്ചിരുന്ന കത്‌വാരിയ സരായിയില്‍ തെരുവു നായയെ ലഭിച്ചില്ല. അതിനാല്‍ ഖോങ്‌സായ് താമസിക്കുന്ന മുനിര്‍ക്കയില്‍ എത്തുകയായിരുന്നു.

പലയിടങ്ങളില്‍ തെരഞ്ഞെങ്കിലും നായയെ കണ്ടെത്താനായില്ല. ഇതിനിടെയാണ് റോഡിന് സമീപം തെരുവുനായ ഉറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നും യുവാക്കള്‍ വെളിപ്പെടുത്തി. ഇനി യുവാക്കള്‍ നിയമനടപടിയെ നേരിടേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here