കോട്ടയം: മാങ്ങാനത്ത് മനുഷ്യ ശരീരം വെട്ടിനുറുക്കി ചാക്കുകളിലാക്കിയ നിലയില്‍. ആരുടെതാണ് മൃതദേഹം എന്ന് വ്യക്തതയില്ലാത്തതിനാല്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. മാങ്ങാനം റോഡിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിനോടു ചേര്‍ന്നുള്ള ഓടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ താമസക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.
അഴുകി തുടങ്ങിയ മൃതദേഹത്തിന്റെ രണ്ട് കാലുകളാണ് ആദ്യം കാണപ്പെട്ടത്. പിന്നീട് പൊലീസ് എത്തി കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് ശരീരത്തിന്റെ ബാക്കി ഭാഗങ്ങള്‍ വെട്ടി നുറുക്കപ്പെട്ട നിലയില്‍ മറ്റൊരു ചാക്കില്‍ കാണപ്പെട്ടത്.