റിംഗില്‍ കോണര്‍ മഗ്രിഗറിനെ രക്തത്തില്‍ കുളിപ്പിച്ച് വിട്ടു; അമേരിക്കയുടെ ഫ്ലോയിഡ് മെയ്‌വെതര്‍ ബോക്സിംഗ് രാജാവ്

0
98

ലാസ് വെഗാസ്: നൂറ്റാണ്ടിന്റെ ബോക്‌സിംഗ് പോരാട്ടത്തില്‍ അമേരിക്കയുടെ ഫ്ലോയിഡ് മെയ്‌വെതറിന് ഉജ്ജ്വല വിജയം. അയര്‍ലണ്ടിന്റെ കോണര്‍ മഗ്രിഗറിനെ റിംഗില്‍ തകര്‍ത്താണ് മെയ്‌വെതര്‍ വിജയം കരസ്ഥമാക്കിയത്. അമേരിക്കന്‍ താരത്തിന്റെ തുടര്‍ച്ചയായ അമ്പതാം പ്രൊഫഷണല്‍ വിജയമാണിത്.

പത്താം റൗണ്ടില്‍ ഒരു മിനിട്ടും അഞ്ച് സെക്കന്റും മാത്രമാണ് പോരാട്ടം നീണ്ടത്. അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന മത്സരം പൂര്‍ത്തിയാക്കാനാകാതെ രക്തത്തില്‍ കുളിച്ചാണ് മഗ്രിഗര്‍ റിംഗ് വിട്ടത്. മൂന്ന് മിനിട്ട് വീതമുള്ള 12 റൗണ്ടുകളായിരുന്നു മത്സരത്തില്‍ ഉണ്ടായിരുന്നത്.

എന്നാല്‍ പത്താം റൗണ്ട് പൂര്‍ത്തിയാകും മുന്‍പ് മെഗ്രിഗര്‍ വീണു. തുടര്‍ച്ചായയുള്ള പഞ്ചുകളില്‍ അടിതെറ്റിയ മഗ്രിഗര്‍ റിംഗിന് ചുറ്റുമുള്ള റോപിലേക്ക് തളര്‍ന്ന് വീണു. ഉടനെ റഫറി ഇടപെട്ട് പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here