ലാലു പ്രസാദിന്റെ റാലിയില്‍ വന്‍ ജനപങ്കാളിത്തം; ശരദ് യാദവും മമതയും റാലിയില്‍

0
72


പട്‌ന: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ റാലി വലിയ വിജയം വിളിച്ചോതുന്നതായി. വന്‍ ജനപങ്കാളിത്തമാണ് റാലിയില്‍ കണ്ടത്. റാലി ലാലുവിന്റെ ശക്തിവിളിച്ചോതി. ലക്ഷക്കണക്കിന് പേര്‍ റാലിയില്‍ പങ്കെടുത്തു.

റാലിയില്‍ ജെഡിയു നേതാവ് ശരദ് യാദവ് പങ്കെടുത്തത് ലാലുവിന്റെ വിജയമായി. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ മഹാസഖ്യം രൂപീകരിക്കുമെന്ന് റാലിയില്‍ പങ്കെടുത്ത് സംസാരിച്ച ശരദ് യാദവ് പറഞ്ഞു. ബിഹാറിലെ മഹാസഖ്യം തകര്‍ന്നതില്‍ താന്‍ അതീവ നിരാശനാണെന്നും എന്നാല്‍ ബിജെപിക്കെതിരെ ദേശീയ തലത്തില്‍ മഹാസഖ്യം രൂപീകരിക്കുമെന്ന് വാക്കുനല്‍കുന്നതായും ശരദ് യാദവ് പറഞ്ഞു.

ബിഹാറിലെ മഹാസഖ്യം തകര്‍ന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു. എന്നാല്‍ ദേശീയ തലത്തില്‍ മോദി സര്‍ക്കാരിനെതിരെ മറ്റൊരു മഹാസഖ്യം രൂപീകരിക്കുമെന്ന് ഞാന്‍ വാക്കു നല്‍കുന്നു. ബിജെപിക്കെതിരെ മഹാസഖ്യത്തിന് അഞ്ച് വര്‍ഷത്തേക്ക് ലഭിച്ച ജനവിധിയായിരുന്നു ആ ജനവിധി. ബിജെപിക്കും മോദിയുടെ നേതൃത്വത്തിനും എതിരായ ജനവിധിയാണ്. ”. ശരദ് യാദവ് പറഞ്ഞു.

ബിജെപിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ചാണ് പട്‌നയിലെ ഗാന്ധി മൈതാനിയില്‍ റാലി സംഘടിപ്പിച്ചത്. കോണ്‍ഗ്രസിനെ പ്രതിനീധീകരിച്ച് ഗുലാംനബി ആസാദ് റാലിയില്‍ പങ്കെടുത്തു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, യുപി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ്, സിപിഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി തുടങ്ങിയവര്‍ റാലിയ്ക്ക് എത്തി.

LEAVE A REPLY

Please enter your comment!
Please enter your name here