ലാലു പ്രസാദ് യാദവ് സംഘടിപ്പിക്കുന്ന മഹാറാലി ഇന്ന്; സോണിയ, മമത പങ്കെടുക്കില്ല

0
62
PATNA,Bihar, 15/03/2014:RJD Chief Lalu Prasad addressing a press conference in Patna on 15/03/2014. Photo: Ranjeet Kumar

പട്‌ന: ബിജെപിക്ക് എതിരെ പ്രതിപക്ഷത്തെ അണിനിരത്താന്‍ ലക്ഷ്യമിട്ട് പട്‌നയില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് സംഘടിപ്പിക്കുന്ന മഹാറാലി ഇന്ന്.

‘ബിജെപിയെ പുറത്താക്കി, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് റാലി നടത്തുന്നത്. റാലിയില്‍ പങ്കെടുക്കും എന്ന് ഉറച്ച് പ്രഖ്യാപിച്ച ജെഡിയു നേതാവ് ശരദ് യാദവിനോട്‌ റാലിയില്‍ പങ്കെടുത്താല്‍ നടപടി വരും എന്ന് ജെഡിയു നേതൃത്വം അറിയിച്ചിട്ടുണ്ട്.

ശരദ് യാദവിന്റെ രാജ്യസഭാ അംഗത്വം നഷ്ടപ്പെടുതാനാണ് തീരുമാനം. അതുകൊണ്ട് തന്നെ ഇന്നത്തെ റാലിയില്‍ ശരദ് യാദവ് പങ്കെടുക്കുമോ എന്ന് ഉറപ്പില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും, രാഹുല്‍ ഗാന്ധിയും, ബിഎസ് പി നേതാവ് മായാവതിയും പങ്കെടുക്കില്ല എന്നറിയിച്ചത് റാലിയില്‍ പങ്കെടുക്കുന്നില്ല.

സോണിയയ്ക്കും രാഹുലിനും പകരം സി പി ജോഷിയും, ഗുലാം നബി ആസാദും റാലിയില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും. . തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ റാലിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here