തിരുവനന്തപുരം: ഹരിയാനയിലെ കലാപങ്ങളുടെ പേരില്‍ കേരള മുഖ്യമന്ത്രിയും മന്ത്രിമാരും എന്തിനാണ് ഉറഞ്ഞ് തുള്ളുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേരള ജനസംഖ്യയോളം വരുന്ന അനുയായി വൃന്ദമുള്ള ഒരു നേതാവാണ് റാം റഹിം സിംഗ്. അവരുടെ നേതാവ് ജയിലിലാകാന്‍ പോകുന്നു എന്നറിഞ്ഞതോടെ അനുയായികള്‍ അക്രമകാരികളായി. കുമ്മനം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. . അവിടുത്തെ ഭരണാധികാരികള്‍ സര്‍വ്വശക്തിയുമെടുത്ത് അതിനെ അടിച്ചമര്‍ത്തി. അന്യസംസ്ഥാനങ്ങളിലെ ക്രമസമാധാന നില ഓര്‍ത്ത് വേവലാതി കൊള്ളുന്ന പിണറായിയും മന്ത്രിമാരും സ്വന്തം സ്ഥലത്തെ ക്രമസമാധാന നില ഭദ്രമാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. ബിജെപി കേന്ദ്രം ഭരിക്കുമ്പോള്‍ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും തുല്യനീതി ഉറപ്പാക്കപ്പെടും. അതില്‍ പിണറായി വിജയന് ആശങ്കവേണ്ട. കലാപങ്ങള്‍ നിത്യസംഭവമായിരുന്ന കോണ്‍ഗ്രസ് ഭരണകാലം സൗകര്യപൂര്‍വ്വം മറക്കുന്ന പ്രതിപക്ഷ നേതാവിന്റെ ഇരട്ടത്താപ്പ് ദയനീയമെന്നേ പറയാനുള്ളൂ. പോസ്റ്റില്‍ പറയുന്നു.
Home SOCIAL MEDIA ഹരിയാനയിലെ കലാപങ്ങളുടെ പേരില്‍ കേരള മുഖ്യമന്ത്രിയും മന്ത്രിമാരും എന്തിനാണ് ഉറഞ്ഞ് തുള്ളുന്നതെന്ന് ...