അടുത്ത ആഴ്ച രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍

0
48


പനാജി: അടുത്ത ആഴ്ച രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. പനാജി നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് രാജ്യസഭാ അംഗത്വം രാജിവയ്ക്കാന്‍ തീരുമാനിച്ചത്. ലഖ്‌നൗവില്‍ നിന്നുള്ള രാജ്യസഭാംഗമാണ് പരീക്കര്‍.

പനാജി നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗിരീഷ് രായ ചോഡാന്‍കറെ 4803 വോട്ടുകള്‍ക്കാണ് പരീക്കര്‍ തോല്‍പ്പിച്ചത്. പരീക്കര്‍ 9862 വോട്ടുകള്‍ നേടിയപ്പോള്‍, ചോഡാന്‍കര്‍ക്ക് 5059 വോട്ടുകള്‍ നേടി.

പരീക്കര്‍ക്കൊപ്പം വാല്‍പോയിയില്‍ നിന്നും മന്ത്രി വിശ്വജിത്ത് റാണെയും വിജയിച്ചിട്ടുണ്ട്. . ഇതോടെ സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു സീറ്റുകളും ബിജെപി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here