തിരുവനന്തപുരം: പുതിയ രൂപത്തില്‍ ആയിരം രൂപ തിരിച്ചെത്തുന്നു. ഇല്ലെന്നു കരുതിയ ആയിരത്തിന്റെ നോട്ടു ആണ് പുറത്തിറങ്ങാന്‍ പോകുന്നത്. ഈ വര്‍ഷം ഡിസംബറോടെ ആയിരം എത്തുമെന്നാണ് പുതിയ വാര്‍ത്ത. ഏറ്റവും മികച്ച സുരക്ഷാസംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നോട്ട് ആകും ഇറങ്ങുക.
50, 200 രൂപ നോട്ടുകള്‍ നിരോധനത്തിനു ശേഷം റിസര്‍വ് ബാങ്ക് ഇറക്കിയിരുന്നു. പക്ഷെ ആയിരം രൂപാ നോട്ടു എന്നത് വാര്‍ത്തകളില്‍ ഉണ്ടായിരുന്നില്ല. 1000 വീണ്ടും വരുന്നു എന്ന് തീര്‍ച്ചപ്പെടുത്തിക്കൊണ്ട് 2000 രൂപ പുതുതായി അച്ചടി ഇല്ലായെന്നും ഉള്ള വിവരങ്ങള്‍ ഒപ്പം വരുന്നുണ്ട്.
500 രൂപ,1000 രൂപ നോട്ടുകള്‍ കഴിഞ്ഞ നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. പക്ഷെ ആയിരം നോട്ട് ഇല്ലാത്തതില്‍ വ്യാപക പരാതി ഉണ്ടായിരുന്നു. പക്ഷെ 1000 തിരിച്ചു വരുന്നു എന്ന വാര്‍ത്ത ആശ്വാസകരമായെന്നു വിലയിരുത്തപ്പെടുന്നു.