ആശാറാം ബാപ്പുവിന്റെ വിചാരണ വൈകുന്നു: ഗുജറാത്ത് സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

0
52


ബലാത്സംഗ കേസില്‍ ആള്‍ദൈവമായ ആശാറാം ബാപ്പുവിന്റെ മൊഴിപോലും എടുക്കാതെ വിചാരണ വൈകുന്നതില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം. കേസിന്റെ പുരോഗതിയെ സംബന്ധിച്ചുള്ള സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

72 വയസുകാരനായ ആശാറാം ബാപ്പുവിനെതിരെ 2016 ആഗസ്റ്റിലാണ് 16 വയസ്സുള്ള പെണ്‍കുട്ടി പരാതി നല്‍കിയത്. രാജസ്ഥാനിലെ ജോധ്പൂരിലെ ആശ്രമത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതി.

ഇതിന്‍ പ്രകാരമാണ് ഇയാളെ ജയിലിലാക്കിയത്. ബാപ്പുവിന്റെ കേസ് നടക്കുന്നത് ഗാന്ധിനഗര്‍ കോടിതിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here