ഡല്‍ഹിയിലെ ബവാന മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വിജയം. എ.എ.പിയുടെ സ്ഥാനാര്‍ഥി രാം ചന്ദര്‍ 24052 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയം നേടി. രാം ചന്ദറിന് 59886 വോട്ടാണ് ലഭിച്ചത്.
ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലമാണ് ബവാന. ആം ആദ്മി എം.എല്‍.എയായിരുന്ന വേദ് പ്രകാശ് സതീഷ് സ്ഥാനം രാജിവച്ചു ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണു ബവാനയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
എന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരത്തിനിറങ്ങിയ വേദ് പ്രകാശിന് സ്ഥാനം തിരിച്ചുപിടിക്കാനായില്ല. വേദ്പ്രകാശിന് 35834 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സുരേന്ദര്‍ കുമാറിന് 31919 വോട്ടുമാണ് ലഭിച്ചത്.