ഊര്‍ങ്ങാട്ടിരിയിലെ പി.വി അന്‍വറിന്റെ റോപ്പ് വേയും പൊളിക്കാന്‍ നോട്ടീസ്

0
72

പി.വി അന്‍വര്‍ എം.എല്‍.എ മലപ്പുറം ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നിര്‍മിച്ച അനധികൃത റോപ്പ് വേ പൊളിച്ചു മാറ്റാന്‍ പഞ്ചായത്തിന്റെ ഉത്തരവ്. ഊര്‍ങ്ങാട്ടേരി പഞ്ചായത്താണ് നോട്ടീസ് അയച്ചിരിക്കുന്നത്. പത്തു ദിവസത്തിനുള്ളില്‍ റോപ്പ് വേ പൊളിച്ചു മാറ്റണമെന്ന് നോട്ടീസില്‍ പറയുന്നത്.

പഞ്ചായത്തില്‍ നിന്ന് റസ്റ്റോറന്റ് നിര്‍മാണത്തിനാണ് അനുമതി ലഭിച്ചത്. എന്നാല്‍ റസ്റ്റോറന്റ് നിര്‍മാണത്തിനു പകരം റോപ്പ് വേയും ചെക്ക് ഡാമും നിര്‍മിക്കുകയായിരുന്നു. മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് 480 മീറ്ററോളം ദൈര്‍ഘ്യമുള്ള റോപ് വേ വനത്തിന് സമീപത്തായി നിര്‍മിച്ചിരിക്കുന്നത്.

അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള സ്ഥലമാണിത്. ഇവിടെ ചെക്ക്ഡാം നിര്‍മിച്ചത് വന്‍വിവാദത്തിന് വഴിവച്ചിരുന്നു. കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്ക് അനധികൃതമായി നിര്‍മിച്ചെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് അനധികൃത റോപ്പ് വേ, ചെക്ക് ഡാം നിര്‍മാണവാര്‍ത്തകള്‍ പുറത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here