”എനിക്ക് മാപ്പു തരണം”, കോടതിയില്‍ പൊട്ടികരഞ്ഞ് ഗുര്‍മീത്

0
77

അന്തേവാസികളായ രണ്ടു പെണ്‍കുട്ടികളെ മാനഭംഗപെടുത്തിയ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിങ് ശിക്ഷ പ്രസ്ഥാവിക്കുന്നതിടെ കോടതിയില്‍ മുട്ടുകാലിലിരുന്ന് പൊട്ടിക്കരഞ്ഞു മാപ്പ് അപേക്ഷിച്ചു. അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മുന്‍പിലാണ് ഗുര്‍മീത് പൊട്ടിക്കരഞ്ഞത്.

വിധി കേട്ട ശേഷം നിലത്ത് കുത്തിയിരുന്നു കരഞ്ഞ ഗുര്‍മീതീനോട് എഴുന്നേറ്റ് മെഡിക്കല്‍ പരിശോധനയ്ക്കായി ചെല്ലാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഇത് കേള്‍ക്കാതെ നിലത്തിരുന്നു കരഞ്ഞു. ഒപ്പം ചെല്ലാന്‍ പല തവണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ഗുര്‍മീത് കോടതി മുറിയില്‍ നിന്ന് പുറത്തു വരാന്‍ കൂട്ടാക്കിയില്ല.

വിധി താന്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പൊട്ടിക്കരിച്ചില്‍. ഒടുവില്‍ സഹികെട്ട ഉദ്യോഗസ്ഥര്‍ ഗുര്‍മീതിനെ താങ്ങിയെടുത്ത് മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടു പോവുകയുമായിരുന്നു.

ഇന്നു ഉച്ചയ്ക്ക് 2.30 വിധി പറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നു എങ്കിലും ഒരു മണിക്കൂര്‍ വൈകിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ജഡ്ജിയും രണ്ട് സഹായികളും മൂന്ന് പ്രതിഭാഗം അഭിഭാഷകരും രണ്ട് പ്രോസിക്യൂഷന്‍ അഭിഭാഷകരും പിന്നെ പ്രതിയായ ഗുര്‍മീതും മാത്രമായിരുന്നു വിധി പ്രസ്താവിക്കുമ്പോള്‍ താല്‍കാലിക കോടതിയിലുണ്ടായിരുന്നത്.

ഗുര്‍മീതിനു പത്തു വര്‍ഷത്തേക്കാണ് കോടതി കഠിന തടവിനു വിധിച്ചിരിക്കുന്നത്. നിലവില്‍ ഗുര്‍മീതിനെ പാര്‍പ്പിച്ചിരുന്ന റോഹ്തക്കിലെ പ്രത്യേക ജയിലില്‍ തന്നെയാകും ഇനിയുള്ള പത്തു വര്‍ഷവും പാര്‍പ്പിക്കുക.

ഗുര്‍മീതിന്റെ പ്രായം, ആരോഗ്യം, സാമൂഹികപ്രവര്‍ത്തകന്‍ എന്ന നിലയിലെ സംഭവാനകള്‍, ജനങ്ങള്‍ക്കിടയിലെ സ്വാധീനം എന്നിവ കണക്കിലെടുത്ത് പരാമാവധി കുറഞ്ഞ ശിക്ഷയേ നല്‍കാവൂ എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിധി പ്രസ്താവത്തിന് മുന്‍പ് കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഗുര്‍മീതിന് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ അപേക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here