
രണ്ടു ധ്രുവങ്ങളിലായിരുന്ന എ.ഐ.എ.ഡി.എം.കെ യിലെ എ.പി.എസ്, ഒ.പി.എസ് വിഭാഗങ്ങളുടെ കൂടിച്ചേരലിനു ശേഷമുള്ള ആദ്യ യോഗം ഇന്ന്. പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ വി.കെ ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് സംബന്ധിച്ചുള്ള തീരുമാനമായിരിക്കും മുഖ്യ അജണ്ട.
യോഗത്തില്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍, പുതുതായി രൂപീകരിച്ച കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങള്‍, എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ശശികലയെ പുറത്താക്കാനുള്ള തീരുമാനത്തിനു പുറമെ പാര്‍ട്ടി അംഗങ്ങളെ പുറത്താക്കിയ ടി.ടി.വി. ദിനകരന്റെ നടപടി അസാധുവാക്കാനുള്ള നടപടിയും യോഗത്തില്‍ സ്വീകരിക്കും.
ശശികല ജയിലില്‍ പോകുന്നതിനു മുമ്പ് ദിനകരനെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു. എന്നാല്‍, പളനിസ്വാമി മുഖ്യമന്ത്രിയായതോടെ പാര്‍ട്ടിയുടെ നിയന്ത്രണവും അദ്ദേഹം കൈയടക്കുകയായിരുന്നു. പാര്‍ട്ടി അംഗത്വം നേടി അഞ്ച് വര്‍ഷം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ നേതൃസ്ഥാനത്ത് തുടരാന്‍ ദിനകരന് അയോഗ്യനാണെന്ന് യോഗത്തില്‍ അറിയിക്കുമെന്നും എഐഎഡിഎംകെ വക്താവ് അറിയിച്ചു.