കളി സണ്ണിയോടു വേണ്ട പ്രിയങ്കേ

0
2707


ഇന്ത്യയില്‍ നിന്ന് ലോകസിനിമയില്‍ ചുവടുറപ്പിച്ച പ്രതിഭയാണ് പ്രിയങ്കാ ചോപ്ര. വിദേശത്തെ പ്രേക്ഷകരെ കയ്യിലെടുക്കാന്‍ സണ്ണിലിയോണിനെ തോല്‍പ്പിക്കുന്ന രീതിയില്‍ മേനി പ്രദര്‍ശിപ്പിച്ചിട്ടും രക്ഷപെട്ടില്ല. ആദ്യചിത്രം തലകുത്തനെ വീണു. ഫുള്‍ ന്യൂഡില്‍ അഭിനയിക്കാന്‍ മടിയില്ലെന്ന് പറഞ്ഞാണ് ഹോളിവുഡില്‍ കാലുകുത്തിയത്. ദീപികാ പാദുക്കോണും ഐശ്വര്യാ റായിയും ഒന്നും അങ്ങനെയായിരുന്നില്ല. അവര്‍ അല്‍പസ്വല്‍പം സെക്‌സിയായി അഭിനയിച്ചു. അതുകൊണ്ട് ഇന്നും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഇമേജുണ്ട്. ഇതിനിടെ പ്രിയങ്കയ്ക്ക് അഹങ്കാരം തലയ്ക്ക് പിടിച്ചിരിക്കുകയാണെന്ന് ഇന്ത്യയില്‍ തന്നെയുള്ള ചില സിനിമാക്കാര്‍ നുണ പ്രചരിപ്പിച്ചു.

മേനിയഴക് മുഴുവന്‍ കാട്ടി റെക്കോഡ് നേടാനാണ് താരത്തിന്റെ പരിപാടിയെന്ന് ബോളിവുഡിലെ പലരും പരിഹസിച്ചു. ഒരിക്കല്‍ കണ്ട ന്യൂഡിറ്റി കാണാന്‍ പിന്നെ പ്രേക്ഷകര്‍ വരില്ലെന്ന തിരിച്ചറിവ് താരത്തിനുണ്ടായില്ലെന്നും അസുയാലുക്കള്‍ ആക്ഷേപിക്കുന്നു. ഇതിലൊക്കെ പ്രിയങ്കയ്ക്ക് നിരാശ തോന്നിയെന്ന് മാത്രമല്ല, പലരും നന്ദികേടാണ് കാണിക്കുന്നതെന്നും താരം പറഞ്ഞു. അടുത്ത സിനിമ സൂപ്പര്‍ഹിറ്റാകുമെന്നും അന്ന് ഇതിനൊക്കെ മറുപടി പറയാമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് താരം. പക്ഷെ, ആദ്യ സിനിമ വലിയ പരാജയമായതിനാല്‍ രണ്ടാമത്തെ ചിത്രം ഇതുവരെ ശരിയായിട്ടില്ല. പല അവസരങ്ങളും വന്നെങ്കിലും അതൊന്നും താരത്തെ ഇംപ്രസ് ചെയ്യിച്ചില്ല.

ബ്ലൂഫിലിമിനെ തോല്‍പ്പിക്കുന്ന സീനുകളില്‍ അഭിനയിച്ചിട്ടും ആദ്യ ഹോളിവുഡ് ചിത്രം ബേ വാച്ച് രക്ഷപെട്ടില്ല, പിന്നെയിനി എങ്ങനെ അഭിനയിച്ചാലും കണക്കാണെന്നാണ് ബോളിവുഡിലെ കുശുമ്പ് കൂട്ടങ്ങള്‍ പറയുന്നത്. പക്ഷെ, ആദ്യ ഇരുട്ടടിയില്‍ നിന്ന് തിരിച്ചുവരാന്‍ പ്രിയങ്കയ്ക്ക് കഴിയും. അതിനുള്ള ആത്മവിശ്വാസവും കഴിവും താരത്തിനുണ്ട്. സിനിമയില്‍ പെട്ടെന്ന് പൊട്ടിവീണ താരമല്ല പ്രിയങ്ക. പടിപടിയായാണ് ഓരോ ചുവടും ഉറപ്പിച്ചത്. വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്, അതിനെയെല്ലാം അതിജീവിച്ചിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here