ഗുര്‍മീത് കേസ്; ജഡ്ജി കോടതിയില്‍ എത്തി

0
50

പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദി തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന്റെ ശിക്ഷ പ്രഖ്യാപിക്കുന്നതിനായി ജഡ്ജി റോഹ്തക്കിലെത്തി. ജഡ്ജി ജഗ്ദീപ് സിംഗ് ഹെലികോപ്ടര്‍ മാര്‍ഗമാണ് റോഹ്തക്കിലെ പ്രത്യേക സിബിഐ കോടതിയില്‍ എത്തിച്ചത്.

കോടതിയും പരിസരവും കനത്ത സുരക്ഷ വലയത്തിലാണ്. ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിനു ചുറ്റും 3,000 അര്‍ദ്ധ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. അതേസമയം റോഹ്തക്കില്‍ അനിഷ്ട സംഭവങ്ങളുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നു ഡെപ്യൂട്ടി കമ്മീഷണര്‍ അതുല്‍കുമാര്‍ അറിയിച്ചു.

മുന്നറിയിപ്പുകള്‍ അവഗണിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ വെടിയുണ്ടകളെ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here