ഗുര്‍മീത് റാം റഹീം: വിധി വരുന്നത് ഉച്ചയ്ക്ക് 2.30 ന്; ഏഴുവര്‍ഷം വരെ തടവ് ലഭിച്ചേക്കും; കുഴപ്പം സൃഷ്ടിച്ചാല്‍ വെടിയുതിര്‍ക്കും

0
782

ചണ്ഡിഗഡ്: ബലാത്സംഗക്കേസില്‍ ദേരാ സച്ചാ സൌദാ തലവന്‍ ഗുര്‍മീതിന് ഇന്നു ശിക്ഷ വിധിക്കുന്ന പശ്ചാത്തലത്തില്‍ ഹരിയാനയില്‍ സുരക്ഷ ശക്തമാക്കി. 2.30 നു ആണ് സിബിഐ പ്രത്യേക കോടതി വിധി പറയുന്നത്. റോഹ്തക് ജയിലില്‍ പ്രത്യേകം സജ്ജീകരിച്ച കോടതിയിലാണ് വിധി പറയുന്നത്.

വിധി പറയുന്ന സിബിഐ ജഡ്ജിയെ ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ഇന്നലെ റോഹ്തകില്‍ എത്തിച്ചത്. പലതട്ടിലുള്ള സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയതിനൊപ്പം സിസിടിവി നിരീക്ഷവും ശക്തമാക്കിയിട്ടുണ്ട്. ഓരോ നീക്കവും കണ്‍ട്രോള്‍ റൂമില്‍ എത്തിക്കും വിധമാണ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ക്കുമെന്നു റോഹ്തക പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ദേരാ സച്ചാ അനുയായികള്‍ നടത്തിയ ആക്രമണങ്ങളില്‍ 38 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

50 മില്ല്യന്‍ അനുയായികള്‍ തങ്ങള്‍ക്കു ഉണ്ടെന്നാണ് ദേരാ സച്ചാ സൌദാ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ അവകാശവാദം. ബലാത്സംഗക്കേസില്‍ സൃഷ്ടിക്കപ്പെട്ടാല്‍ ഏഴുവര്‍ഷം വരെ തടവ് ഗുര്‍മീത് റാം രഹീമിന് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here