ഗുര്‍മീത് റാം റഹീമിന് ശിക്ഷ വിധിക്കുന്നത് ജഗ്ദീപ് സിംഗ് എന്ന സിബിഐ ജഡ്ജി; ഹെലികോപടര്‍ വഴി എത്തുന്ന ജഡ്ജിക്ക് പ്രത്യേക സുരക്ഷ

0
675

ചണ്ഡിഗഡ്: ബലാത്സംഗക്കേസില്‍ ദേരാ സച്ചാ സൌദാ തലവന്‍ ഗുര്‍മീത് റാം റഹീമിന് ന് ശിക്ഷ വിധിക്കാന്‍ എത്തുന്ന പ്രത്യേക സിബിഐ കോടതി ജഡ്ജി ജഗ്ദീപ് സിംഗ് എത്തുന്നത് ഹെലികോപ്ടറില്‍. ഹരിയാനയില്‍ നിന്നും റോഹ്തക്കിലേക്ക് ആണ് ഈ ഹെലികോപടര്‍ യാത്ര. 11.30 ഓടെ അദ്ദേഹം സര്‍ക്കാര്‍ ഹെലികോപ്ടര്‍ മാര്‍ഗം റോഹ്തകില്‍ എത്തും. കനത്ത സുരക്ഷയാണ് സിബിഐ ജഡ്ജിക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

റോഹ്തക്കിന്റെ പ്രാന്തപ്രദേശത്തുള്ള ജയിലിലെ താത്കാലിക കോടതിയും കനത്ത സുരക്ഷാവലയത്തിലാണ്. 2002ലെ ഈ ബലാത്സംഗ കേസ് വാദത്തിന്നെടുക്കുമ്പോഴുള്ള അതേ ജഡ്ജി തന്നെയാണ് ഈ കേസിലെ വിധിയും പറയുന്നത്. ഗുര്‍മീതിനു ഏഴു വര്ഷം വരെയുള്ള ശിക്ഷയ്ക്കാണ് കൂടുതല്‍ സാധ്യത. പരമാവധി ശിക്ഷ ജീവപര്യന്തമാണ്.

2300 ഓളം സുരക്ഷാ സൈനികരുടെ വിന്യാസ വലയത്തിലാണ് റോഹ്തക്. ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന വിധി വന്നതിനു പിന്നാലെ നടന്ന കലാപത്തില്‍ 38 ജീവനുകള്‍ പൊലിഞ്ഞിരുന്നു. 200 ഓളം പേര്‍ക്ക് പരിക്ക് പറ്റുകയും, ഒട്ടനവധി വാഹനങ്ങള്‍ അഗ്നിക്കിരയാകുകയും ചെയ്തു. ദശലക്ഷക്കണക്കിന് അനുയായികള്‍ ഉണ്ടെന്ന അവകാശവാദമാണ് ദേരാ സച്ചാ തലവന്‍ റാം റഹീം നടത്തുന്നത്.

ഗുര്‍ദീപ് റാം റഹീം അനുയായികള്‍ നടത്തിയ ആക്രമണട്തിന്നെതിരെ ഹരിയാന സര്‍ക്കാരിനു രൂക്ഷ വിമര്‍ശനമാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ നിന്നും നേരിടേണ്ടി വന്നത്. രാഷ്ട്രീയ ലക്ഷ്യം കാരണം ആക്രമണങ്ങള്‍ നടക്കുമ്പോള്‍ ഹരിയാന സര്‍ക്കാര്‍ കയ്യും കെട്ടി നോക്കി നിന്നെന്നു ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. അതെ തുടര്‍ന്നാണ്‌ കര്‍ശന സുരക്ഷാ സന്നാഹങ്ങള്‍ വിധി വരുന്ന ഇന്നു ഏര്‍പ്പെടുത്തിയത്. കലാപം പിന്നീട് സുരക്ഷാസേനകള്‍ അടിച്ചമര്‍ത്തുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here