ഗോവ ഉപതിരഞ്ഞെടുപ്പ്; മനോഹര്‍ പരീക്കര്‍ക്ക് ജയം

0
70

ഗോവ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് വിജയം. പനാജി മണ്ഡലത്തു നിന്നു 4803 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരീക്കര്‍ വിജയിച്ചത്. മൂന്നു സംസ്ഥാനങ്ങളിലെ നാലു നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് നടന്നത്.

ന്യൂഡല്‍ഹിയിലെ ബവാന, ഗോവയിലെ പനജി, വാല്‍പോയ്, ആന്ധ്രപ്രദേശിലെ നന്ദ്യാല്‍ എന്നീ മണ്ഡലങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്. ഇവിടെങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. പ്രതിരോധമന്ത്രി സ്ഥാനം രാജിവെച്ച് ഗോവ മുഖ്യമന്ത്രിയായ പരീക്കര്‍ക്ക് വേണ്ടി പനാജിയിലെ ബിജെപി എം.എല്‍.എ രാജിവെച്ച് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കുകയായിരുന്നു.

ബവാനയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുരേന്ദര്‍ കുമാറാണു മുന്നില്‍. ബിജെപി രണ്ടാം സ്ഥാനത്തും ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി മൂന്നാം സ്ഥാനത്തുമാണ്. ആംആദ്മി എംഎല്‍എയായിരുന്ന വേദ് പ്രകാശ് സതീഷ് സ്ഥാനം രാജിവച്ചു ബിജെപിയില്‍ ചേര്‍ന്നതോടെയാണു ബവാനയില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. 70 അംഗ സഭയില്‍ നിലവില്‍ 65 അംഗങ്ങളാണ് ആംആദ്മിക്ക്. രാംചന്ദ്രയാണ് എഎപിയുടെ സ്ഥാനാര്‍ഥി.

വാല്‍പോയ് (ഗോവ) വോട്ടെണ്ണല്‍ തുടരുന്ന വാല്‍പോയിയില്‍ ബിജെപി സ്ഥാനാര്‍ഥി വിശ്വജിത്ത് റാണെയാണ് മുന്നില്‍. കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന വിശ്വജിത്ത് റാണെ രാജിവച്ചു ബിജെപിയില്‍ ചേര്‍ന്നതാണു വാല്‍പോയിയില്‍ ഉപതിരഞ്ഞെടുപ്പിനു വഴിതുറന്നത്.

നന്ദ്യാല്‍ (ആന്ധ്രപ്രദേശ്) നന്ദ്യാലില്‍ 250 പോസ്റ്റല്‍ വോട്ടുകളില്‍ 39 എണ്ണം അസാധുവും 211 വോട്ടുകള്‍ നോട്ടയുമായിരുന്നു. ടിഡിപിയുടെ ഭൂമ ബ്രഹ്മാനന്ദ റെഡ്ഢിയാണു മുന്നിട്ടു നില്‍ക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. നന്ദ്യാലില്‍ സിറ്റിങ് എംഎല്‍എ മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here