ചാക്കില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു : പ്രതികള്‍ പിടിയില്‍

0
46

മൃതദേഹം വെട്ടിനുറുക്കി ചാക്കിലാക്കിയ സംഭവത്തില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. കോട്ടയം പയ്യപ്പാടി സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. മൃതദേഹം തലയില്ലാതെ രണ്ടായി മുറിച്ച് ചാക്കിനുള്ളിലാക്കിയ നിലയിലാണ് ഞായറാഴ്ച കണ്ടെത്തിയത്. സമീപത്തെ മാക്രോണി പാലത്തിനു സമീപത്തുനിന്നും സന്തോഷിന്റെ തല കണ്ടെടുത്തു.

സംഭവത്തില്‍ ഗുണ്ട കമ്മല്‍ വിനോദിനെയും വിനോദിന്റെ ഭാര്യ കുഞ്ഞുമോളെയും പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ സന്തോഷ് ചില കേസുകളില്‍ പ്രതിയുമാണ്.

കസ്റ്റഡിയില്‍ എടുത്ത വിനോദിനെയും ഭാര്യയെയും മാറ്റിയിരുത്തി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൊല്ലപ്പെട്ടത് സന്തോഷാണെന്ന് മനസ്സിലായത്. സന്തോഷിന് വിനോദിന്റെ ഭാര്യയുമായുള്ള അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. ഇരുവരെയും സംഭവസ്ഥലത്തെത്തിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

സന്തോഷിന്റെ മൃതദേഹം ഞായറാഴ്ചയാണ് പുതുപ്പള്ളി മാങ്ങാനം കലുങ്കിനു സമീപം രണ്ടുചാക്കുകളിലായി കണ്ടെത്തിയത്. വയറിന്റെ ഭാഗം മുതല്‍ താഴേക്കു വരെ ഒരു ചാക്കിലും തലയറുത്ത് മാറ്റിയ ഭാഗം മറ്റൊരു ചാക്കിലുമാണ് കണ്ടെത്തിത്.

ദുര്‍ഗന്ധത്തെ തുടര്‍ന്ന് സമീപത്തെ വീട്ടുകാര്‍ ചാക്കുകെട്ടു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. റോഡിന് എതിര്‍വശത്തെ പൊന്തക്കാട്ടില്‍നിന്ന് മൂന്നു ദിവസമായി ദുര്‍ഗന്ധം വരുന്നതായി സമീപവാസികള്‍ പറയുന്നു. കോഴിമാലിന്യം തള്ളിയതാണെന്ന ധാരണയില്‍ മണ്ണിട്ട് മൂടാനെത്തിയപ്പോഴാണ് പ്ലാസ്റ്റിക് ചാക്കിനുള്ളില്‍നിന്ന് മനുഷ്യന്റെ കാലുകള്‍ പുറത്തേക്കു തള്ളിയനിലയില്‍ കണ്ടത്. ഉടന്‍ കോട്ടയം ഈസ്റ്റ് പോലീസില്‍ അറിയിക്കുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here