ചേലാകര്‍മ്മം; ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി

0
79

ചേലാകര്‍മത്തിന് പെണ്‍കുഞ്ഞുങ്ങളെ വിധേയമാക്കുന്നുവെന്ന വാര്‍ത്ത നടുക്കുന്നതാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇത്തരത്തിലുള്ള അതിക്രൂരമായ നടപടി കേരളത്തിലുമുണ്ടെന്ന കാര്യം തെളിവുകളോടെ ഇപ്പോഴാണ് പുറത്തു വന്നത്.

ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നു മാത്രമല്ല, സ്ത്രീത്വത്തോടുള്ള കടന്നാക്രമണം കൂടിയാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു പരിഷ്‌കൃതസമൂഹത്തിനും ഇത് അംഗീകരിക്കാനാകില്ല. ആഫ്രിക്കയിലെ ചില ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ മാത്രമാണ് ഈ പ്രാകൃത ആചാരം നിലവില്‍ ഉള്ളത്.

വ്യാജചികിത്സയുടെയും കടുത്ത അന്ധവിശ്വാസത്തിന്റെയും പരിധിയില്‍വരുന്ന കാര്യമാണിതെന്നാണ് മനസ്സിലാക്കുന്നത്. ഈ പ്രശ്നം പുറത്തുവന്ന സാഹചര്യത്തില്‍ ഡി.എം.ഒ.യോടും ആരോഗ്യവകുപ്പ് ഡയറക്ടറോടും അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടുകിട്ടിയാല്‍ നിയമവശം കൂടി പരിഗണിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here