ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു

0
80


വടകരയില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. മുക്കാളിയില്‍ പട്ട്യാട്ട് അണ്ടര്‍ബ്രിഡ്ജിനു സമീപമാണ് അപകടം നടന്നത്. കുന്നുമ്മക്കര നെല്ലാച്ചേരിയിലെ ആയിഷ മന്‍സില്‍ സറീന (39), മകള്‍ തസ്‌നി (18) എന്നിവരാണ് മരിച്ചത്.

അണ്ടര്‍ ബ്രിഡ്ജില്‍ വെള്ളം കയറിയതിനാല്‍ മുകളില്‍ റെയില്‍പാളത്തിലൂടെ നടന്നുപോകുകയായിരുന്നു ഇരുവരും. ഈ സമയം വന്ന ഹാപ്പ-തിരുനല്‍വേലി എക്സ്പ്രസ്സ് ഇരുവരേയും ഇടിക്കുകയായിരുന്നു. വീട്ടില്‍ നിന്നു മുക്കാളിയിലേക്ക് പോവുകയായിരുന്നു അമ്മയും മകളും.

പാളത്തിന് ഇരുവശവും പൊന്തക്കാടയതിനാല്‍ തീവണ്ടിയുടെ മുന്നില്‍ നിന്ന് ഇരുവര്‍ക്കും പെട്ടെന്ന് മാറാന്‍ സാധിക്കാഞ്ഞതാണ് അപകടത്തിന് കാരണമായത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം നടന്നത്. സറീനയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here