ഡല്‍ഹി ഉപതിരഞ്ഞെടുപ്പ്; ആം ആദ്മി ഒന്നാം സ്ഥാനത്തേക്ക്

0
62

ഡല്‍ഹിയില്‍ ബവാന നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയത്തിലേക്ക്. 21 റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി രാം ചന്ദര്‍ 19,929 വോട്ടുകള്‍ക്ക് മുന്നിലാണ്.

വോട്ടെണ്ണലിന്റെ ആദ്യ ഒമ്പത് റൗണ്ടിലും കോണ്‍ഗ്രസായിരുന്നു മുന്നില്‍. രണ്ടാം സ്ഥാനത്തിനായി കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കടുത്ത മത്സരമാണ് കാഴ്ചവെയ്ക്കുന്നത്. 21 റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ ബിജെപിക്ക് 28,236 വോട്ടും കോണ്‍ഗ്രസിന് 27,596 വോട്ടും നേടാനായിട്ടുണ്ട്.

ആം ആദ്മി പാര്‍ട്ടി എം.എല്‍.എ വേദ് പ്രകാശ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതിനാലാണ് ഡല്‍ഹിയില്‍ ഇത്തരത്തിലൊരു ഉപതിരഞ്ഞെടുപ്പിനു കാരണമായത്.

LEAVE A REPLY

Please enter your comment!
Please enter your name here