ഡോക്‌ലാം സംഘര്‍ഷം പരിഹരിച്ചു; ഡോക് ലാമില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യാ ചൈനാ ധാരണ 

0
64

ന്യൂഡല്‍ഹി: ഡോക്‌ലാം സംഘര്‍ഷം അയയുന്നു. ഡോക് ലാമില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യാ ചൈനാ ധാരണയാകുന്നതായി സൂചന . നയതന്ത്ര തലത്തില്‍ ഉള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഒരു മാസമായി തുടരുന്ന യുദ്ധസമാനമായ സാഹചര്യമാണ് ഇല്ലാതാകുന്നത്.

പലവിധ ഭീഷണികളും, സൈനിക അഭ്യാസങ്ങളും നടത്തി ഇന്ത്യയെ പിന്തിരിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ചൈന : ഡോക്‌ലാമില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ സമ്മതിച്ചത്. ഇന്ത്യയും ഡോക്‌ലാമില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കും.

ഒരു മാസമായി ഇന്ത്യാ-ചൈനാ അതിര്‍ത്തിയായ ഡോക് ലാമില്‍ മുഖാമുഖം നില്‍ക്കുന്ന ഇന്ത്യാ-ചൈനാ സൈനികരെ പിന്‍വലിക്കാന്‍ തീരുമാനം വരുമ്പോള്‍ യുദ്ധഭീതി ഒഴിയുകയാണ്. ഡോക്‌ലാമില്‍ നിന്നും ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ചക്കു തയ്യാറാകൂ എന്നാണ് ചൈന എടുത്തിരുന്ന നിലപാട്.

യുദ്ധസമാനമായ സാഹചര്യമാണ് അതിര്‍ത്തിയില്‍ നിലനിന്നത്. രണ്ടു തവണ ചൈനീസ് സൈന്യം ടിബറ്റില്‍ തീവ്രപരിശീലനം നടത്തുകയും ദൃശ്യങ്ങള്‍ പുറത്തു വിടുകയും ചെയ്തിരുന്നു . അരുണാചല്‍പ്രദേശ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള ടിബറ്റന്‍ പ്രദേശത്ത് ചൈനീസ് സൈന്യം കേന്ദ്രീകരിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here