ഡോക്‌ലാമില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്ന വാര്‍ത്ത തള്ളി ചൈന

0
85

ഡോക്‌ലാമില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്ന വാര്‍ത്ത തള്ളി ചൈന. ഇന്ത്യ മാത്രമായിരിക്കും ഡോക്‌ലാമില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുക എന്നാണ് ചൈന വ്യക്തമാക്കിയിരിക്കുന്നത്.

ഡോക്‌ലാമില്‍ നിന്ന് പിന്‍മാറാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും ചൈനീസ് അധികൃതരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ചൈനീസ് സൈന്യം ദോക് ലായില്‍ നടത്തുന്ന പെട്രോളിംഗ് തുടരുമെന്ന് ചൈന വ്യക്തമാക്കി.

ദോക് ലായില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും സംയുക്തമായി തീരുമാനിച്ചതായി ചൂണ്ടിക്കാട്ടി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇന്ന് പ്രസ്താവന ഇറക്കിയത്. ബ്രിക്ട് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്ത മാസം ചൈനയില്‍ എത്താനിരിക്കെ സൈനികരെ പിന്‍വലിക്കാന്‍ ധാരണ ആയെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന.

സൈന്യത്തെ പിന്‍വലിക്കാനുള്ള ധാരണ ഇന്ത്യയുടെ നിലപാടിനുള്ള അംഗീകാരമായി വ്യാഖ്യാനിക്കപ്പെട്ടു. കടുത്ത സര്‍മ്മര്‍ങ്ങളെ അതിജീവിച്ച് ഇന്ത്യ, ചൈനയ്ക്ക് മേല്‍ നേടിയ നയതന്ത്ര വിജയമായും ഇത് വ്യാഖ്യാനിക്കപ്പെട്ടു. ഇതോടെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്. സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ചൈന വ്യക്തമാക്കിയതോടെ ഡോക്‌ലാമില്‍ സംഘര്‍ഷം തുടരുമെന്ന് വ്യക്തമായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here