ദിപക് മിശ്ര സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

0
52

സുപ്രീം കോടതിയുടെ 45-ാം ചീഫ് ജസ്റ്റിസായി ദിപക് മിശ്ര ചുമതലയേറ്റു. രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ഒഡീഷയില്‍ നിന്നുളള മൂന്നാമത്തെ ചീഫ് ജസ്റ്റിസാണ് ദിപക് മിശ്ര.

സിനിമാ തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയുള്ള വിധി, മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന് വധശിക്ഷ നല്‍കാനുളള തീരുമാനം ശരിവച്ച തീരുമാനം, എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് ഇരുപത്തിനാല് മണിക്കൂറിനകം പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്ന ഉത്തരവ് തുടങ്ങിയ പല നിര്‍ണായക ഉത്തരവുകള്‍ക്കു പിന്നിലുണ്ടായിരുന്നത് ദിപക് മിശ്രയായിരുന്നു.

അടുത്തവര്‍ഷം ഒക്ടോബര്‍ രണ്ടുവരെയാണ് ദിപക് മിശ്രയുടെ കാലാവധി. അയോധ്യാ തര്‍ക്കം, ആധാര്‍ക്കേസ്, ജുഡീഷ്യറിയിലെ നിയമനങ്ങള്‍ തുടങ്ങി രാജ്യത്തെ സുപ്രധാനമായ കേസുകളാണ് ഇനി ദിപക് മിശ്രയ്ക്ക് മുന്നിലുളളത്.

LEAVE A REPLY

Please enter your comment!
Please enter your name here