ദിലീപിന്റെ അറസ്റ്റില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയാനിരിക്കെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
കേസില്‍ കുറ്റപ്പത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും ബെഹ്റ പറഞ്ഞു. ദിലീപിനെ കേരള പൊലീസ് മനപൂര്‍വം കുടുക്കാന്‍ ശ്രമിച്ചതാണെന്നാണ് പ്രതിഭാഗം ഹൈക്കോടതിയില്‍ പറഞ്ഞിരിക്കുന്നത്.
എന്നാല്‍ ദിലീപിനെതിരെ ശക്തമായ തെളിവുകളാണ് കോടതിക്ക് മുന്‍പാകെ പ്രോസിക്യൂഷന് സമര്‍പ്പിച്ചിരിക്കുന്നത്.