ദേരാ  സാമ്രാജ്യം ഹണിപ്രീതിന്റെ കൈകളിലേക്കോ?

0
1948


ചണ്ഡിഗഢ്: ദേരാ സച്ചാ സൌദാ തലവന്‍ ഗുര്‍മീത് റാം റഹിം ബലാത്സംഗക്കേസില്‍ അഴിക്കുള്ളിലായതോടെ കോടികളുടെ ആസ്തിയുള്ള ദേരാ സാമ്രാജ്യം ആരുടെ കയ്യില്‍ അമരും എന്നാണ് ചോദ്യം ഉയരുന്നത്. ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് സിര്‍സയില്‍ നിന്ന് റോഹ്തക്ക് ജയിലിലേക്ക് നീങ്ങുമ്പോള്‍ ഹെലികോപടറില്‍ ഒപ്പം കയറി വിവാദത്തിലായ ഹണിപ്രീതിലേക്കാണ് കണ്ണുകള്‍ നീങ്ങുന്നത്.

ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ എന്ന വിശേഷണമാണ് ഹണിപ്രീതിനൊപ്പമുള്ളത്. ഫത്തേഹാബാദിലെ പ്രിയങ്കയാണ് പിന്നീട് ഹണിപ്രീത് ആയി മാറിയത്. ഹണിപ്രീതിന്റെ സമൂഹമാധ്യമ പോസ്റ്റുകളിലേക്ക് കണ്ണുനട്ടാല്‍ ദേരാ സാമ്രാജ്യത്തില്‍ അവര്‍ക്കുള്ള സ്വാധീന ശക്തിയുടെ ചിത്രം തെളിയും.

പപ്പയുടെ മാലാഖക്കുട്ടി, എന്നാണ് ഹണിപ്രീത് സ്വയം വിശേഷിപ്പിക്കുന്നത്. സംവിധായിക, എഡിറ്റര്‍, നടി, മനുഷ്യാവകാശ പ്രവര്‍ത്തക തുടങ്ങിയ പദവികളും ഒപ്പമുണ്ട്. . 10 ലക്ഷത്തിലധികം ഫോളോവേഴ്സ് ഹണിപ്രീതിനു ഫെയ്സ് ബുക്കില്‍ ഉള്ളത്. ട്വിറ്ററില്‍ ഏതാണ്ട് അഞ്ച് ലക്ഷത്തോളം വരും.

വിശ്വാസ് ഗുപ്തയെ ഹണിപ്രീത്  1999ല്‍ വിവാഹം ചെയ്യുന്നതോടെയാണ് ഹണിപ്രീതിന്റെ വളര്‍ച്ച ആരംഭിക്കുന്നത്. 2009ല്‍ ഗുര്‍മീത് ഹണിപ്രീതിനെ മകളായി ദത്തെടുക്കുകയായിരുന്നു. വിശ്വാസ് ഗുപ്ത അങ്ങനെ ഗുര്‍മീതിന്റെ മരുമകനുമായി.

വന്‍ വളര്‍ച്ചയാണ് ഈ കാലയളവില്‍ വിശ്വാസ് ബിസിനസില്‍ കൈവരിച്ചത്. പക്ഷെ പിന്നീട് വിശ്വാസും ഗുര്മീതും തെറ്റി. തന്റെ ഭാര്യയെ ഗുര്മീതില്‍ നിന്നും മോചിപ്പിക്കണമെന്നു പറഞ്ഞു വിശ്വാസ് കേസ് നല്‍കുക വരെ ചെയ്തു. പക്ഷെ ഇപ്പോഴും ദേരാ സാമ്രാജ്യം കാത്ത് സൂക്ഷിക്കാന്‍ ഹണിപ്രീതുണ്ട്.

 

പക്ഷെ ദേരാ സാമ്രാജ്യ ചെങ്കോല്‍  ഹണിപ്രീതിനു കയ്യിലേക്ക് വരുമോ അതോ പപ്പയുടെ മാലാഖക്കുട്ടികളുടെ കൂട്ടത്തില്‍ സ്ഥാനമുള്ള ഗുര്‍മീതിന്റെ സ്വന്തം പെണ്മക്കള്‍ കൈവശം വരുമോ എന്നാണ് ഏവരും ആകാംക്ഷയോടെഉറ്റു നോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here