ദേവീകുളം സബ് കളക്ടര്‍ പി ആര്‍ പ്രേംകുമാര്‍ സഞ്ചരിച്ച കാര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു

0
81


മൂന്നാര്‍: ദേവീകുളം സബ് കളക്ടര്‍ പി ആര്‍ പ്രേംകുമാര്‍ സഞ്ചരിച്ച കാര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടം നടക്കുമ്പോള്‍ കാറില്‍ ഉണ്ടായിരുന്ന സബ് കളക്ടര്‍ക്കും ഗണ്‍മാനും നിസാര പരുക്ക് പറ്റി.

ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. മൂന്നാര്‍-മറയൂര്‍ റോഡില്‍ വാഗവര ഫാക്ടറിക്ക് സമീപമാണ് സംഭവം. സബ് കളക്ടറും ഗണ്‍മാനും തലനാരിഴക്ക് രക്ഷപ്പെട്ടു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here