പരിയാരം മെഡിക്കൽ കോളേജ് ഫീസ്‌ നിരക്കുകള്‍ സര്‍ക്കാരിനെ അറിയിച്ചു; ജനറൽ മെറിറ്റിലുള്ള വിദ്യാർത്ഥികൾക്ക് രണ്ടര ലക്ഷം രൂപ മാത്രം

0
73

തിരുവനന്തപുരം: പരിയാരം മെഡിക്കൽ കോളേജ് ഫീസ്‌ നിരക്കുകള്‍ സര്‍ക്കാരിനെ അറിയിച്ചു. എം.ബി.ബി.എസ്. പ്രവേശനത്തിൽ BPL വിഭാഗത്തിൽപ്പെട്ടവർക്ക് 25,000 രൂപയും SC BC വിദ്യാർത്ഥികൾക്ക് 45,000 രൂപയും ജനറൽ മെറിറ്റിലുള്ള വിദ്യാർത്ഥികൾക്ക് രണ്ടര ലക്ഷം രൂപയുമായിരിക്കും ഫീസ്.

35 മാനേജ്മെന്റ് സീറ്റുകളിൽ 5 ലക്ഷം രൂപ ഫീസും 5 ലക്ഷം ബാങ്ക് ഗ്യാരണ്ടിയുമായിരിക്കും. NRl വിഭാഗത്തിൽ പതിനാല് ലക്ഷം രൂപയാവും ഫീസ്. കരാർ പ്രകാരമുള്ള ഫീസാണിത്. ഇക്കാര്യം മെഡിക്കൽ കോളേജ് മാനേജ്മെൻറ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here