‘പാവകളും പറവകളും’, സത്യപാലിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് തുടക്കമായി

0
92

കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാലിന്റെ ചിത്രങ്ങളുടെയും ഗ്രാഫിക്സുകളുടെയും പ്രദര്‍ശനം ‘പാവകളും പറവകളും’ ഫോര്‍ട്ട് കൊച്ചി ഡേവിഡ് ഹാളില്‍ ആരംഭിച്ചു. മുന്‍ എംപി പി. രാജീവ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, എഴുത്തുകാരന്‍ എം.കെ. ഹരികുമാര്‍, സിജിഎച്ച് എര്‍ത്ത് സിഇഒയും എംഡിയുമായ ജോസ് ഡോമിനിക്, കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനും ചിത്രകാരനുമായ കെ.എ. ഫ്രാന്‍സിസ്, പ്രമുഖ ചിത്രകാരനും കലാ നിരൂപകനുമായ ഡോ. സി.എസ്. ജയറാം, ഗസല്‍ ഗായകന്‍ ഉമ്പായി, ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതല്‍ ശ്യാം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സത്യപാലിന്റെ 40-ഓളം ചിത്രങ്ങളും ഗ്രാഫിക്സുകളുമാണ് പ്രദര്‍ശനത്തില്‍ വെച്ചിരിക്കുന്നത്. ഗോത്ര മനുഷ്യരോടും അവരുടെ കലയോടുമുള്ള സഹഭാവം പ്രകടിപ്പിക്കുന്നതാണ് പാവകളും പറവകളും എന്ന പരമ്പരയിലെ ചിത്രങ്ങള്‍. തങ്ങളുടെ പൂര്‍വീകരെ പക്ഷികളായി കാണുന്ന ഗോത്രവിശ്വാസമാണ് ചിത്രങ്ങളിലെ പക്ഷിരൂപങ്ങളിലൂടെ സത്യപാല്‍ വിവക്ഷിക്കുന്നത്. തിരക്കുപിടിച്ച ലോകത്തിന്റെ ഗോത്രവര്‍ഗ ആവിഷ്‌കാരത്തെ സൂചിപ്പിക്കുന്നതാണ് കാലുകള്‍ക്ക് പകരം ചക്രങ്ങള്‍ ഘടിപ്പിച്ച ന്യൂനോക്തി രീതിയില്‍ രചിച്ച മനുഷ്യ-മൃഗ രൂപങ്ങളടങ്ങുന്ന ഏതാനും ചിത്രങ്ങള്‍. പുരോഗതി, വികസനം എന്നീ ആശയങ്ങളെ വിമര്‍ശനാത്മകമായി ദ്യോതിപ്പിക്കാനും ചിത്രകാരന്‍ ഈ ചിത്രങ്ങളിലൂടെ ശ്രമിക്കുന്നു. പാവജനാധിപത്യം എന്നതിന് ദൃശ്യാത്മകമായ നിര്‍വചനം സൃഷ്ടിക്കുന്നതാണ് ചിത്രങ്ങള്‍. സെപ്തംബര്‍ 15 വരെ നടക്കുന്ന പ്രദര്‍ശനത്തിലേക്ക് രാവിലെ 11 മുതല്‍ വൈകീട്ട് 7 വരെയാണ് പ്രവേശനം.

സത്യപാലിന്റെ ചിത്രങ്ങളുടെയും ഗ്രാഫിക്സുകളുടെയും പ്രദര്‍ശനം ‘പാവകളും പറവകളും’ ഫോര്‍ട്ട് കൊച്ചി ഡേവിഡ് ഹാളില്‍ മുന്‍ എംപി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു. ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതല്‍ ശ്യാം, സത്യപാല്‍, ചിത്രകാരന്‍ ഡോ. സി.എസ്. ജയറാം, സിജിഎച്ച് എര്‍ത്ത് സിഇഒയും എംഡിയുമായ ജോസ് ഡോമിനിക്, എഴുത്തുകാരന്‍ എം.കെ. ഹരികുമാര്‍, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ എന്നിവര്‍ സമീപം.

സത്യപാലിന്റെ ചിത്രങ്ങളുടെയും ഗ്രാഫിക്സുകളുടെയും പ്രദര്‍ശനം ‘പാവകളും പറവകളും’ ഫോര്‍ട്ട് കൊച്ചി ഡേവിഡ് ഹാളില്‍ ഉദ്ഘാടനം ചെയ്ത മുന്‍ എംപി പി. രാജീവ് ചിത്രങ്ങള്‍ കാണുന്നു. സിജിഎച്ച് എര്‍ത്ത് സിഇഒയും എംഡിയുമായ ജോസ് ഡോമിനിക്, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, സത്യപാല്‍, ചിത്രകാരന്‍ കെ.എ. ഫ്രാന്‍സിസ്, ചിത്രകാരന്‍ ഡോ. സി.എസ്. ജയറാം എന്നിവര്‍ സമീപം.

സത്യപാലിന്റെ ചിത്രങ്ങളുടെയും ഗ്രാഫിക്സുകളുടെയും പ്രദര്‍ശനം ‘പാവകളും പറവകളും’ ഫോര്‍ട്ട് കൊച്ചി ഡേവിഡ് ഹാളില്‍ ഉദ്ഘാടനം ചെയ്ത മുന്‍ എംപി പി. രാജീവ് ചിത്രങ്ങള്‍ കാണുന്നു. സിജിഎച്ച് എര്‍ത്ത് സിഇഒയും എംഡിയുമായ ജോസ് ഡോമിനിക്, ഗസല്‍ ഗായകന്‍ ഉമ്പായി, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, സത്യപാല്‍, ചിത്രകാരന്‍ ഡോ. സി.എസ്. ജയറാം എന്നിവര്‍ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here